ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 26 മുതല്‍ 29 വരെ മാനന്തവാടിയില്‍ വ്യാവസായിക ഉത്പ്പന്ന പ്രദര്‍ശന വിപണന മേള നടത്തുന്നു. സാമ്പത്തിക വികസനവും സംരംഭങ്ങളുടെ സുസ്ഥിരതയും എന്ന ലക്ഷ്യത്തോടെയാണ് വ്യവസായിക പ്രദര്‍ശനമേള നടത്തുന്നത്. മേളയില്‍ ജില്ലയിലെ എം.എസ്.എം.ഇ മേഖലയിലെ തനത് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി പ്രത്യേകം വ്യവസായിക പവലിയന്‍ ഉണ്ടായിരിക്കും. വയനാട് ജില്ലയില്‍ സ്വന്തം സംരംഭങ്ങളുള്ളവര്‍ക്ക് മാത്രമായിരിക്കും മേളയില്‍ സ്റ്റാള്‍ ഒരുക്കാന്‍ അവസരം. ഹരിത പ്രോട്ടോകോള്‍ പ്രകാരമാണ് സ്റ്റാളുകള്‍ തയ്യാറാക്കേണ്ടത്. സ്റ്റാളുകള്‍ ആവശ്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം, താലുക്ക് വ്യവസായ ഓഫീസുകള്‍ എന്നിവടങ്ങളില്‍ ഡിസംബര്‍ 18 ന് വൈകീട്ട് 5 ന് മുമ്പ് അപേക്ഷ നല്‍കണം. താലുക്ക് വ്യവസായ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മാനന്തവാടി -ഫോണ്‍ 7034610933 വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ് ഫോണ്‍ 9846363992

വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം