മുണ്ടക്കുറ്റി :അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ചു മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ മാനുഷിക മൂല്യങ്ങളില്‍ പ്രതീക്ഷകളും ഐക്യദാർഢ്യവുമായി മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. സാമൂഹിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള മിൻഹ ഫാത്തിമയുടെ ഓട്ടൻ തുള്ളലോടെ പരിപാടികൾക്ക് തുടക്കമായി.. അന്തസ്സോടെയും സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ മനുഷ്യാവകാശ ദിനത്തിലും ഊന്നിപ്പറയുന്നതെന്ന് ഉദ്ഘാടകൻ എച്ച് എം അബ്ദുൽ റഫീഖ് പി കെ സംസാരിച്ചു. സ്വേച്ഛാധിപത്യവും, അധിനിവേശവും അസമത്വങ്ങളും തീവ്ര ദേശീയതക്കുമപ്പുറം ജനിച്ചു വീഴുന്ന ഓരോ കുട്ടിക്ക് പോലും നിരവധി അവകാശങ്ങൾ ഉണ്ടെന്ന് ആശംസ അറിയിച്ച ടി മൊയ്‌തു മാസ്റ്റർ ഓർമിപ്പിച്ചു. അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







