10നും 12നും കൂടുതല്‍ ക്ലാസുകളുമായി ഫസ്റ്റ്ബെല്ലില്‍ തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരണം.

തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും.
പ്ലസ് ടുവിന് നിലവിലുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം നാല് മുതല്‍ ആറുമണി വരെ നാല് ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരില്ല. പ്ലസ്വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതല്‍ 12 മണി വരെ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11.00മണി വരെയുള്ള മൂന്ന് ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം മൂന്ന് മുതല്‍ നാല് മണിവരെ രണ്ടു ക്ലാസുകള്‍ കൂടി അധികമായി സംപ്രേഷണം ചെയ്യും.
എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് രണ്ടിനും 2.30-നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (1.00 മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 1.00 മണിക്കും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00മണി), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30-നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരിക്കും ക്ലാസുകള്‍. ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ സംപ്രേഷണം നടത്തി ക്ലാസുകള്‍ പൂത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ക്ലാസുകള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വര്‍ധിപ്പിക്കാന്‍ ഉദ്ദേശമുണ്ട്. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ക്കും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഡിസംബര്‍ 25 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ 10, 12 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ്ടുകാര്‍ക്ക് പരമാവധി 4 ക്ലാസുകളും പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 4.00 മുതല്‍ 6.00 വരെ ഓപ്ഷനുകളോട് കൂടിയ ഒരു ക്ലാസും (ഭാഷാ ക്ലാസുകള്‍) എന്ന നിലയിലായിരിക്കും ഈ ദിവസങ്ങളിലെ ക്രമീകരണം. അതോടൊപ്പം അംഗനവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍, ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, ഹലോ ഇംഗ്ലീഷ് എന്നീ സ്ഥിരം പരിപാടികളും ശനി-ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.
തിങ്കള്‍ മുതല്‍ വെള്ളി വരെ പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 6.00 മുതല്‍ 7.30 വരെയും പിറ്റേന്ന് രാവിലെ 7.00 മണി മുതല്‍ 8.00 വരെയും പ്ലസ്ടുകാര്‍ക്ക് ദിവസവും രാത്രി 7.30 മുതല്‍ 11.00 മണി വരെയും പുനഃസംപ്രേഷണം ഉണ്ടായിരിക്കും. സമയക്കുറവുള്ളതിനാല്‍ ജനുവരി പകുതി വരെ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. ജൂണ്‍ 1 ന് ആരംഭിച്ച ഫസ്റ്റ്ബെല്ലില്‍ ആദ്യ ആറു മാസത്തിനുള്ളില്‍ 4400 ക്ലാസുകള്‍ ഇതിനകം സംപ്രേഷണം ചെയ്തു കഴിഞ്ഞു. മുഴുവന്‍ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും www.firstbell.kite.kerala.gov.in ല്‍ ലഭ്യമാണ്.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ

പരിപ്പും പഞ്ചസാരയും ഉഴുന്നും ചെറുപയറും ഉൾപ്പെടെ 13 സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്; കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ

തിരുവനന്തപുരം : കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം സ്റ്റാച്യുവിൽ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി,

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് ഇന്ന് വെങ്ങപ്പള്ളിയിൽ

ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് ഇന്ന് (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.