കേന്ദ്ര വനം പരിസ്ഥിത കാലാവസ്ഥ വ്യതിയാന മന്ത്രാലയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ , ദേശീയ ഹരിത സേന എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യര്‍ത്ഥികള്‍ക്കായി ചിത്ര രചനാമത്സരം നടത്തുന്നു. ഡിസംബര്‍ 21 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ നടക്കുന്ന ജലച്ഛായ ചിത്രരചനാമത്സരത്തില്‍ ഒരു വിദ്യാലയത്തില്‍ നിന്നും ഒ#ാരോ വിഭാഗത്തിലും മൂന്ന് കുട്ടികള്‍ക്ക് വീതം പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9496344025

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







