ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രയുക്തി തൊഴില്‍മേള ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. ടി.സിദ്ദിഖ് എം.എല്‍.എ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനാകും. തൊഴില്‍ മേളയില്‍ 1000 ത്തോളം ഉദ്യോഗാര്‍ഥികളും 25 ലധികം തൊഴില്‍ദായകരും പങ്കെടുക്കും.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.