നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടോ ; ഈ ലക്ഷണങ്ങള്‍ പറയും

സമൂഹത്തില്‍ ഇന്ന് ഒരുപാട് പേരില്‍ കണ്ടുവരുന്ന അസുഖമാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ നിശബ്ദമായി ശരീരത്തില്‍ വികസിക്കാനുള്ള സാധ്യതകളുമുണ്ട്. ചില അടയാളങ്ങള്‍ നേരത്തെ മനസ്സിലാക്കി ചികിത്സ തേടിയാല്‍ പരിഹരിക്കാവുന്ന ഒരു അസുഖം കൂടിയാണ് ഇത്. എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്നു നോക്കാം.

ക്ഷീണം

എത്ര വിശ്രമിച്ചിട്ടും നിങ്ങള്‍ക്ക് നിരന്തരമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഫാറ്റി ലിവറിന്റെ ലക്ഷണം ആവാം.

വയറിലെ അസ്വസ്ഥത

വയറിന്റെ മുഗള്‍ഭാഗത്ത് നിങ്ങള്‍ക്ക് സ്ഥിരമായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ഫാറ്റി ലിവറിന് സാധ്യതയുണ്ട്

വിശപ്പില്ലായ്മ

ഫാറ്റി ലിവര്‍ വികസിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് വിശപ്പില്ലായ്മ തോന്നിയേക്കാം.

ഇടയ്ക്കിടെയുള്ള ഓക്കാനം

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ ഇടയ്ക്കിടെയുള്ള അസ്വസ്ഥതയും ഓക്കാനവും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്.

മഞ്ഞപ്പിത്തം

ശരീരത്തിലും കണ്ണുകളിലും മഞ്ഞനിറം കാണുന്നതും മഞ്ഞപ്പിത്തം പോലെ തോന്നിപ്പിക്കുന്നതും ചിലപ്പോള്‍ ഫാറ്റി ലിവറിന്റെ ലക്ഷണം ആയേക്കാം.

മൂത്രത്തിന് കടും നിറം

മൂത്രമൊഴിക്കുമ്പോള്‍ കടും നിറം കാണുന്നതും ഫാറ്റി ലിവറിന്റെ സാധാരണ ലക്ഷണമാണ്

ശരീരത്തിലെ നീര്‍ക്കെട്ട്

ശരീരത്തിലും വയറിന് ചുറ്റും ഒക്കെ ആവശ്യമില്ലാതെ നീര്‍ക്കെട്ട് ഉണ്ടാകുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അകാരണമായ ചൊറിച്ചില്‍ അലര്‍ജിയോ മറ്റ് കാരണങ്ങളോ ഒന്നുമില്ലാതെ അകാരണമായി ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചിലും ഫാറ്റി ലിവറിന്റെ ലക്ഷണമാവാം. ഫാറ്റി ലിവര്‍ അടക്കം എല്ലാ അസുഖങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്. ഇതില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഫാറ്റി ലിവറിന്റേത് മാത്രമല്ലെങ്കിലും ഒന്നിലധികം ലക്ഷണങ്ങള്‍ ഒരുമിച്ച്‌ കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധിക്കുന്നത് നല്ലതാണ്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.