താൻ വെളുത്തതിന് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്; ഇങ്ങനെ ചെയ്താൽ അടിപൊളി ആകുമെന്ന് താരത്തിന്റെ ഉപദേശം

നിറത്തിന്റെ പേരില്‍ താൻ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ടന്ന് മുൻ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് തുറന്നുപറഞ്ഞിട്ടുണ്ട്.നിറത്തിന്റെ പേരില്‍ പരിഹസിക്കാൻ വരുന്നവർക്ക് അവർ ചുട്ടമറുപടിയും നല്‍കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തില്‍ പരിഹസിച്ചവർക്ക് വായടപ്പിച്ച്‌ മറുപടി നല്‍കുകയാണ് മഞ്ജു. അതുപോലെ തന്നെ തന്റെ ചർമ്മത്തിന് സംഭവിച്ച മാറ്റങ്ങള്‍ക്ക് കാരണമെന്താണെന്നും മഞ്ജു വെളിപ്പെടുത്തി. ബ്ലാക്കീസ് എന്ന തന്റെ ചാനലിലൂടെയാണ് പ്രതികരണം. സുഹൃത്തായ സിമി സാബുവും മഞ്ജുവിനൊപ്പമുണ്ട്.

‘വീഡിയോകള്‍ പങ്കുവെയ്ക്കുമ്ബോള്‍ ചിലർ താഴെ വന്ന് കമന്റ് ചെയ്യും, പുട്ടിയിട്ട് വന്നിരിക്കുവാ, ബിർല പുട്ടിയാണ് എന്നൊക്കെ . ഇതൊക്കെ ഇപ്പോഴും കോമഡിയാണോ? ഫൗണ്ടേഷനൊക്കെ വലിയ വിലയുള്ള സാധനമാണ്. അതൊക്കെ നമ്മുടെ ചർമ്മത്തിന് വളരെ നല്ലതാണ്. അതോണ്ട് ഇനിയും പുട്ടി എന്നൊക്കെ പറഞ്ഞ് പരിഹസിച്ച്‌ വരരുത്. നല്ല വെളുത്ത സുന്ദരി എന്നൊന്നില്ല. ചിലർക്ക് നിറത്തിന്റെ പേരില്‍ അത്ര പരിഹാസം കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ നിറം പ്രശ്നമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഗ്ലൂട്ടാതയോണ്‍ ഒക്കെ കഴിക്കാം. പക്ഷെ വിദഗ്ധരെ കണ്ട് മാത്രമേ അതൊക്കെ ഉപയോഗിക്കാവൂ.

ഇൻസ്റ്റഗ്രാമില്‍ ചില വീഡിയോകള്‍ കാണാറുണ്ട്. ചിലർ വെള്ളത്തില്‍ ഒരു ഗ്യാസ് ഗുളിക പോലുള്ളവയൊക്കെ ഇട്ട് കുടിക്കുന്നത്. അതൊക്കെ എത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് നമ്മുക്ക് അറിയില്ല. അതുകൊണ്ട് നല്ല ഡെർമറ്റോളജിസ്റ്റിനെ കാണുക.

എനിക്ക് മാറ്റം വന്നിട്ടുണ്ട്. അതിലൊരു കാരണം ഹോർമോണ്‍ ചികിത്സ തുടങ്ങിയതാണ്. ചികിത്സ തുടങ്ങിയപ്പോള്‍ ചർമ്മത്തിന് നല്ല മാറ്റം ഉണ്ടായി. നല്ല മുടിയൊക്കെ വരുന്നുണ്ട്. മറ്റൊന്ന് ഞാൻ ഒരു ഡയറ്റ് പ്ലാൻ എടുത്തിട്ടുണ്ട്.മാത്രമല്ല യോഗയും വർക്കൗട്ടും എല്ലാം ചെയ്യുന്നുണ്ട്. അതിന്റെയൊക്കെ മാറ്റം ചർമ്മത്തില്‍ ഉണ്ടാകുന്നുണ്ട്. പച്ചക്കറിയും പഴങ്ങളും നല്ലോണം വെള്ളമൊക്കെ കുടിക്കുന്നുണ്ട്. ഞാൻ ഒരു തവണ ഗ്ലൂട്ടോ തയോണ്‍ എടുത്തിട്ടുണ്ട്. ഒരു കൊളാബ് വന്നപ്പോള്‍ എടുത്ത് നോക്കിയതാണ്. അത് പക്ഷെ എന്നെ പോലെ തിരക്കുള്ളൊരാളെ സംബന്ധിച്ച്‌ സ്ഥിരം ചെയ്യുക എളുപ്പമല്ല, അതാണെങ്കില്‍ തുടർച്ചയായി എടുത്തില്ലെങ്കില്‍ കാര്യവുമില്ല. മാത്രമല്ല ഭയങ്കര ചെലവുമാണ്, അത് താങ്ങില്ല.

കൃത്യമായ ഭക്ഷണവും ജീവിതചര്യയുമൊക്കെ പിന്തുടരുന്നുണ്ട്. പിന്നെ ചർമ്മ സംരക്ഷണത്തിനും സമയം കണ്ടെത്തുന്നുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളാണ് എന്റെ ചർമ്മം നന്നാവാൻ ഞാൻ ചെയ്തിട്ടുള്ളത്. അല്ലാതെ പുട്ടി അടിക്കലല്ല. വെളുത്ത് സായിപ്പിൻ കുഞ്ഞിനെപോലെ ആകണമെന്ന ആഗ്രഹമില്ല. ഈ സ്കിൻ ടോണ്‍ തന്നെയാണ് ഞങ്ങള്‍ക്കിഷ്ടം.

ജീവിതത്തില്‍ സമാധാനവും സന്തോഷവുമൊക്കെ കിട്ടുമ്ബോള്‍ സ്വാഭാവികമായി നമ്മള്‍ നന്നാകും. അതുകൊണ്ട് എല്ലാവരോടും പറയാനുള്ളത് സന്തോഷമായിട്ടിരിക്കുക, മറ്റുള്ളവരെ അംഗീകരിക്കുക, നല്ല ഭക്ഷണം കഴിക്കുക അപ്പോള്‍ നല്ല മാറ്റം ഉണ്ടാകും. ഇത്രയൊക്കെ ചെയ്താല്‍ തന്നെ നമ്മള്‍ സൂപ്പറാണ്’, മഞ്ജു പത്രോസ് പറഞ്ഞു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.