സുൽത്താൻ ബത്തേരി: നഗരസഭ പരിധിയിൽ പാതയോരങ്ങളിൽ ഗതാഗത -കാൽനട യാത്രക്കാർക്ക് തടസ്സം ഉണ്ടാക്കുന്ന തരത്തിലും പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളതുമായ എല്ലാ കൊടി തോരണങ്ങളും, ഫ്ലക്സ് ബാനർ,ബോർഡ് എന്നിവ ബഹു ഹൈ കോടതി ഉത്തരവ് പ്രകാരം അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ആയത് മുൻസിപ്പാലിറ്റി നേരിട്ട് നീക്കം ചെയ്യുന്നതും ബന്ധപ്പെട്ട ആളുകൾക്ക് പിഴ ചുമത്തുന്നതും ആണെന്ന് സുൽത്താൻ ബത്തേരി നഗരസഭ സെക്രട്ടറി അറിയിച്ചു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







