പ്രളയസമയത്തും വയനാട് ദുരന്തസമയത്തും എയർ ലിഫ്റ്റിംഗ് നടത്തിയതിന്റെ തുകയായ 130 കോടി രൂപ കേരളം നൽകേണ്ടി വരില്ല; ബിൽ ചെയ്യുക എന്നത് നടപടിക്രമങ്ങളുടെ ഭാഗം; സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമക്കുന്നു: വിവാദത്തിൽ വിശദീകരണവുമായി ബിജെപി നേതാവ് വി മുരളീധരൻ

മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവർത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുൻകേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടർന്നാണ് വി മുരളീധരന്റെ പ്രതികരണം.

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്നും സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വീഴ്ച മറച്ചു വെക്കാൻ സി.പി.എം ഇതൊരു വിവാദമാക്കുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

‘വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക രീതിയില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് യാതൊരു പ്രാധാന്യമില്ല. സംസ്ഥാന സർക്കാറിന്റെ വീഴ്ച മറച്ചുവയ്ക്കാൻ സി.പി.എം ഇതൊരു വിവാദമാക്കുന്നു. അതിന് മാധ്യമങ്ങളെ കൂട്ട്പിടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വർഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാൻ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്’- മുരളീധരൻ കൂട്ടിച്ചേർത്തു.

2006 മുതല്‍ ഈവർഷം സെപ്റ്റംബർ 30 വരെ വിവിധഘട്ടങ്ങളില്‍ രക്ഷാപ്രവർത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സർക്കാർ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളത്.

പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നല്‍കിയിരുന്നു. മറ്റു പല സമയങ്ങളില്‍ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ആകത്തുകയാണ് അവർ ആവശ്യപ്പെട്ടിട്ടുള്ളത്.

പുനരധിവാസപ്രവർത്തനങ്ങള്‍ക്ക് അധികസഹായം വേണമെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന തർക്കം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം. ദുരന്താനന്തര ആവശ്യങ്ങളുടെ അവലോകന റിപ്പോർട്ട് (പി.ഡി.എൻ.എ.) നല്‍കാൻ കേരളം വൈകിയതിനാലാണ് പ്രത്യേക സാമ്ബത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര നിലപാട്.

എന്നാല്‍, ഇത് വിചിത്രവാദമാണെന്നും ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച മാതൃകയില്‍ കേരളത്തിനും അധികസഹായം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജനും ചൂണ്ടിക്കാട്ടി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

ആചാരസ്ഥാനികര്‍, കോലധാരികളുടെ വേതനം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ 2025 മാർച്ച് മുതല്‍ 2025 ജൂലൈ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോര്‍ഡില്‍

ടെൻഡർ ക്ഷണിച്ചു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകൾ നിറച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികൾ/ വ്യക്തികൾ നിന്നും ടെൻഡർ ക്ഷണിച്ചു. സ്ഥാപനങ്ങൾക്ക് ഓക്സിജൻ വിതരണം ചെയ്യുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.