പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഡന്റൽ ഹൈജീനിസ്റ്റ്, ഡയാലിസിസ് നഴ്സിങ് ഓഫീസർ, ഇ.സി.ജി ടെക്നീഷൻ തസ്തികകളിൽ നിയമന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി ഡിസംബർ 16 ന് രാവിലെ 10 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്സി, ഷോർട്സ്, ട്രാക്ക്