കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ ഉൾപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തങ്ങൾക്ക് അഡ്വ. ടി സിദ്ദിഖ് എംഎൽഎയുടെ റിവൈവ് വയനാട് പദ്ധതിക്ക് പിന്തുണയുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഉപജീവനമാർഗം നഷ്ടപ്പെട്ട നൗഫൽ, ജംഷീർ എന്നിവർക്കുള്ള ഓട്ടോറിക്ഷകളും രക്ഷിതാക്കൾ മരണപ്പെട്ട ഹാനിയ്ക്കുള്ള സൈക്കിളും അഡ്വ. ടി സിദ്ദിഖ് എം എൽ എ യുടെ സാനിധ്യത്തിൽ വിതരണം ചെയ്തു. കൽപ്പറ്റ മസാറിൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് സുരേഷ്ബാബു, കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, കോൺഗ്രസ് മേപ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് പി. സുലൈമാൻ, മുസ്ലിം ലീഗ് കൽപ്പറ്റ മുനിസിപ്പാലിറ്റി കമ്മിറ്റി പ്രസിഡന്റ് എൻ. മുസ്തഫ, റിവൈവ് വയനാട് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.