ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ എസ്.കെ.എം. ജെ സ്കൂളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേളയിൽ 940 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. വിവിധ തസ്തികകളിലായി 196 പേർക്ക് നിയമനം നൽകുകയും 407 പേരെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. മേളയിൽ 23 ഉദ്യോഗദായകർ പങ്കെടുത്തു. തൊഴിൽ മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ ഐസക്ക് അധ്യക്ഷനായ പരിപാടിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സാവിയോ ഓസ്റ്റിൻ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ പി.ടി ജയപ്രകാശ്, എംപ്ലോയ്മെന്റ് ഓഫീസർ (വി.ജി) ടി.സി രാജേഷ്, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.