മേപ്പാടി: നിർഭയ വയനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി കരുണ ഐ കെയർ കണ്ണാശുപത്രി ജീവൻ രക്ഷാസമിതി ഓടത്തോട് എന്നിവയുടെ ആഭിമുഖ്യത്തിൽ.സൗജന്യ നേത്ര പരിശോധനയും തിമിര നിർണയയ ക്യാമ്പും സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം .പിവി സുഹാദ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി സെക്രട്ടറി ഫാത്തിമ കെ അധ്യക്ഷത വഹിച്ചു.മുനീർ ഗുപ്ത,റോയ് ജോസഫ്,ജീവൻ രക്ഷ സമിതി അംഗങ്ങളായ മുഹമ്മദ് റാഫി എം, മമ്മി നടക്കാവിൽ,സ്റ്റെല്ല ഡെമല്ലോ,സതീഷ് എന്നിവർ സംസാരിച്ചു.സൗജന്യ നേത്ര പരിശോധനയും തിമിര നിർണയയ ക്യാമ്പും മേപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ പിവി സുഹാദ ഉദ്ഘാടനം ചെയ്യുന്നു

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.