കൽപ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പര്യടനത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് യുഡിഎഫ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണി വെണ്‍മണിയില്‍ നടക്കുന്ന കുടുംബസംഗമത്തോടെയാണ് അദ്ദേഹത്തിന്റെ ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. 11മണിക്ക് തലപ്പുഴ അമ്പലകൊല്ലിയില്‍ കുടുംബസംഗമം, 12 മണിക്ക് എടവക ദ്വാരക, ഉച്ചക്ക് രണ്ടിന് ഇരുളം, വൈകിട്ട് മൂന്ന് മണിക്ക് കൂടോത്തുമ്മല്‍ എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. നാല് മണിക്ക് കോട്ടത്തറ കുറുമ്പാലക്കോട്ടയില്‍ കുടുംബസംഗമം, വൈകിട്ട് അഞ്ചിന് വൈത്തിരിയില്‍ കണ്‍വെന്‍ഷന്‍ എന്നിങ്ങനെയാണ് പരിപാടികൾ.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം