തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൻഡിഎ സഖ്യം മികച്ച വിജയം കൊയ്യുമെന്ന് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യം.വയനാട് ജില്ല മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടന്ന കൽപ്പറ്റ മണ്ഡലം സ്ഥാനാർഥികളുടെ സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. നരേന്ദ്ര മോദിയുടെ സർക്കാർ സാധാരണ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണെന്നും, കർഷകർക്കും ദരിദ്രർക്കും വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നും അവർ പറഞ്ഞു. അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുവാൻ എൻഡിഎ സ്ഥാനാർഥികൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ മൈനോരിറ്റി സ്കോളർഷിപ്പുകളും മുത്തലാഖ് നിരോധനവും നരേന്ദ്ര മോദി സർക്കാരിന് അവകാശപ്പെടാൻ കഴിയുന്ന വികസനങ്ങൾ ആണ്. കിസാൻ സമ്മാൻ നിധി പ്രകാരം 83 കോടി രൂപയാണ് വയനാട്ടിൽ മാത്രം ഇതുവരെ നൽകിയത്. ജാതിമതഭേദമന്യേ എല്ലാവർക്കും ഈ പദ്ധതികൾ നടപ്പിലാക്കിയെന്നും, പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്നും നിവേദിത പറഞ്ഞു. ഇരുമുന്നണികളും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും, സാധാരണ ജനങ്ങളിലേക്ക് വികസനം എത്തുവാൻ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടതുണ്ടെന്നും ഇടതു വലതു മുന്നണികളുടെ അഴിമതി അവസാനിപ്പിക്കേണ്ടതുണ്ടെന്നും നിവേദിത കൂട്ടിച്ചേർത്തു. ജില്ലാ അധ്യക്ഷ ലളിതാ വത്സൻ അധ്യക്ഷയായി. ജില്ലാ ഉപാധ്യക്ഷ രമ വിജയൻ, മണ്ഡലം ജനറൽ സെക്രട്ടറി സിന്ധു അയിര വീട്ടിൽ, കൗൺസിലർ ശാന്തകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം