രാത്രി കിടക്കുന്നതിന് മുമ്ബ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങള്‍; നന്നായി ഉറങ്ങണോ…ചിലത് ഒഴിവാക്കൂ.

ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാതെ എഴുന്നേറ്റിരിക്കുന്നത് ചിലർക്ക് പതിവാണ്.

ഈ പ്രശനം ഏറ്റവും കൂടുതല്‍ നേരിടുന്നത് യുവതലമുറയാണ്. ഉറക്കം വരുമ്ബോഴായിരിക്കും കിടക്കുന്നത്, എന്നാല്‍ 1, 2 മണി ആകുമ്ബോള്‍ അറിയാതെ ഉണരുന്നു.

നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്ബ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.

വയറുനിറയെ ആഹാരം കഴിച്ചതിന് ശേഷം കിടക്കരുത്

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്ബ് ആഹാരം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ഇത് അറിയാമെങ്കിലും ഈ ശീലം പിന്തുടരുന്നവർ കുറവാണ്. വയറുനിറയെ ആഹാരം കഴിച്ചയുടനെ കിടന്നാല്‍ ദഹനസംബന്ധപ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുമ്ബായി പരമാവധി ലഘുഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. ഓട്സ്, കഞ്ഞി, ചപ്പാത്തി, ഫ്രൂട്ട്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും.

വെള്ളം കുടിക്കുന്നത് ഒഴിവാക്കണം

ഉറങ്ങുന്നതിന് മുമ്ബ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വയറുനിറയെ വെള്ളം കിടക്കുന്നത്, ഉറങ്ങാൻ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൂടാതെ ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്ക ഉണ്ടാകാനും കാരണമാകുന്നു.

മധുരപലഹാരങ്ങള്‍ ഒഴിവാക്കണം

ഉറങ്ങുന്നതിന് മുമ്ബായി മധുര പരഹാരങ്ങള്‍ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പഞ്ചസാരയിട്ട ചായ, കാപ്പി എന്നിവയും ഉറങ്ങുന്നതിന് മുമ്ബ് കഴിക്കാൻ പാടില്ല.

മൊബൈല്‍ ഫോണ്‍ ഒഴിവാക്കുക

രാത്രിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. രാത്രി 11 മണി മുതല്‍ ആറ് മണി വരെ തലച്ചോറില്‍ മെലാറ്റോണിൻ എന്ന ഹോർമോണ്‍ ഉത്പാദിക്കപ്പെടുന്നു. മൊബൈല്‍ ലൈറ്റിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മെലാറ്റോണിൻ ഉത്പാദനം ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കഠിനമായ വ്യായാമം ഒഴിവാക്കുക

രാത്രി വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്ബ് തന്നെ വ്യായാമം ചെയ്ത് തീർക്കണം. കഠിനമായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നതിനും കാരണമാകും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.