പരമ്പരാഗത കരകൗശല വിദഗ്ധര്‍/കൈപ്പണിക്കാര്‍/പൂര്‍ണ്ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്തോടെ പരിശീലനം, ധനസഹായം ഉറപ്പാക്കുന്നതിന് ടൂള്‍ക്കിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം. പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന, കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ അധികരിക്കാത്ത, 60 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി 10 നകം www.bwin.kerala.gov.in ലൂടെ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ലെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും