ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍ കോളുകളോ മീറ്റിംഗുകളോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം.

എങ്ങനെയാണ് വാട്‌സ്ആപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതെന്നും ഈ ഫീച്ചറിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും വിശദമായി അറിയാം.

വാട്‌സ്ആപ്പില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഷെഡ്യൂള്‍ കോള്‍സ് എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഈ സൗകര്യം വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ലഭ്യമാകും. വാട്‌സ്ആപ്പിലെ ‘കോള്‍സ് ടാബ്’ തുറന്നാലാണ് ഷെഡ്യൂള്‍ ഫീച്ചര്‍ കാണുക. കോള്‍സ് ടാബില്‍ പ്രവേശിച്ച് പ്ലസ് (+) ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ തുറന്നുവരുന്ന ലിസ്റ്റില്‍ ‘ഷെഡ്യൂള്‍ കോള്‍’ എന്ന ഓപ്ഷന്‍ ഏറ്റവും താഴെയായി കാണാം. അതില്‍ ടാപ്‌ ചെയ്‌ത്, കോള്‍ ഷെഡ്യൂള്‍ ചെയ്യേണ്ട തീയതിയും സമയവും സെറ്റ് ചെയ്യാം. ഷെഡ്യൂള്‍ ചെയ്യുന്ന കോള്‍ വീഡിയോ കോളാണോ വോയിസ് കോളാണോ എന്ന് തിര‌ഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. കോളില്‍ പങ്കുചേരേണ്ടവര്‍ക്ക് ലിങ്ക് അയച്ച് കൊടുക്കാനുള്ള ഓപ്ഷനും കാണാം. ഇത്തരത്തില്‍ വാട്‌സ്ആപ്പ് കോള്‍ ഷെഡ്യൂള്‍ ചെയ്‌താല്‍, പങ്കെടുക്കുന്നവര്‍ക്ക് കോള്‍ ആരംഭിക്കും മുമ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കും.

സൂം അടക്കമുള്ള ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലുള്ളതിന് ഏതാണ്ട് സമാനമായ ഫീച്ചറാണിത്. വ്യക്തിഗതമായ സംഭാഷണങ്ങള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ഈ വാട്‌സ്ആപ്പ് കോള്‍ ഷെഡ്യൂള്‍ സൗകര്യം ഉപയോഗിക്കാനാകും. ഒരു ഗ്രൂപ്പ് കോള്‍ ആരംഭിക്കും മുമ്പ്, അതില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിച്ചോ മെസേജ് അയച്ചോ പ്രത്യേകമായി ക്ഷണിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും പോലുള്ള ആയാസം ഒഴിവാക്കാന്‍ വാട്‌സ്ആപ്പിലെ പുത്തന്‍ ഫീച്ചറിനാകും. ഷെഡ്യൂള്‍ ചെയ്യുന്ന കോളുകള്‍ ഗൂഗിള്‍ കലണ്ടറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.