പണം കടം വാങ്ങാത്തവർ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ പണി കിട്ടിയവരുടെ എണ്ണവും കുറവല്ല. പണം കടം വാങ്ങുമ്പോള്‍ സാധാരണയായി പറയുക അടുത്തമാസം ഒന്നാം തീയതി തരാം അല്ലെങ്കില്‍ നാളെ തരാം മറ്റന്നാള്‍ തരാം എന്ന് ഒക്കെയാണ്. പണം തിരികെ ചോദിക്കാനായി അന്വേഷിച്ചാല്‍ പിന്നീട് ഇത്തരക്കാരുടെ പൊടിപോലും കാണില്ല. ചിലരെങ്കിലും കൃത്യസമയത്ത് തരാറുണ്ടെങ്കിലും പണം കടം വാങ്ങി മുങ്ങി നടക്കുന്നവരാണ് അധികവും. വിളിച്ചു നോക്കിയാല്‍ ഫോണ്‍ കട്ട് ആക്കുക പിന്നീട് സ്വിച്ച് ഓഫ് ചെയ്തു വയ്ക്കുക തുടങ്ങിയവയാണ് ഈ പറ്റിപ്പുകാരുടെ രീതി. പണം കൊടുത്തതിന് തെളിവുണ്ടെങ്കില്‍ അത് തിരിച്ചു വാങ്ങാൻ വഴിയുണ്ട്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ലെങ്കില്‍ നിയമപരമായ വഴികള്‍ തേടുക എന്നതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. ആദ്യം ഒരു നിയമ വിദഗ്ധന്റെ സഹായം തേടി പണം വാങ്ങി മുങ്ങി നടക്കുന്ന ആളുടെ അഡ്രസ്സിലേക്ക് ഒരു ലീഗല്‍ നോട്ടീസ് അയക്കാം. എന്നിട്ടും അനക്കമില്ലെങ്കില്‍ അടുത്ത പടി മറ്റൊന്നാണ്. തുടർന്നുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് പറ്റിപ്പുകാരനെ വ്യക്തമായി ബോധ്യപ്പെടുത്താം. ആദ്യഘട്ടത്തില്‍ ലീഗല്‍ നോട്ടീസ് അയക്കുമ്പോള്‍ തന്നെ കുറച്ച് പേടിയുള്ളവരാണെങ്കില്‍ പണം തിരികെ നല്‍കും. രണ്ടാംഘട്ടത്തില്‍ തുടർന്നുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ അറിയിക്കുമ്പോള്‍ അതില്‍ ഭയപ്പെട്ട് പണം തിരികെ നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ ഇത് രണ്ടിനെയും പേടിക്കാത്ത കൂട്ടരും ഉണ്ട്. അപ്പോള്‍ നമുക്ക് പോലീസ് സ്റ്റേഷനില്‍ പോയി തെളിവുകള്‍ സഹിതം പരാതി നല്‍കാം. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 318 പ്രകാരം കേസുകൊടുത്ത് മൂന്ന് വർഷം വരെ ഇവരെ ജയിലില്‍ അടയ്ക്കാം. പക്ഷെ പണം തിരികെ കിട്ടുക എന്നതാണല്ലോ അത്യാവശ്യം. അതിനാല്‍ ഒരു കോംപ്രമൈസ് ചർച്ച നടത്താം. കേസെടുക്കുന്നതിന് മുൻപായി പോലീസും അതിനു തന്നെയായിരിക്കും മുൻകൈയെടുക്കുക. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല എങ്കില്‍ പോലീസ് തുടർ നടപടികള്‍ സ്വീകരിക്കും. പരാതിക്കാരന് നിയമപരമായി പണം തിരികെ ലഭിക്കാനുള്ള ഒരു മണി റിക്കവറി സ്യൂട്ട് നിയമ വിദഗ്ധന്റെ സഹായത്തോടെ ഫയല്‍ ചെയ്യാം. കേസിനും പരാതിയിലേക്കും ഒക്കെ കടക്കുന്നതിന് മുൻപായി ആദ്യം വേണ്ട തെളിവുകള്‍ നമ്മുടെ പക്കല്‍ ഉണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. പണം നല്‍കിയത് ഏത് രീതിയിലാണ് എന്ന് വ്യക്തമാക്കുന്ന രേഖകള്‍ കൈവശം വേണം. ഗൂഗിള്‍ പേ വഴിണ് പണം നല്‍കിയതെങ്കില്‍ യുപിഐ ആപ്പ് സ്ക്രീൻ ഷോർട്ട്, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പകർപ്പ്, കിട്ടാനുള്ള പണത്തിന്റെ പേരില്‍ നിങ്ങള്‍ അയച്ച മെസ്സേജുകളോ ഫോണ്‍കോളുകളോ എന്താണെങ്കിലും അതിന്റെ രേഖകള്‍ എന്നിവ നിർബന്ധമായും കൈവശം വേണം. ഇതൊക്കെയാണ് കടംകൊടുത്ത പണം തിരികെ ലഭിക്കാനുള്ള മാർഗങ്ങള്‍. ഏറ്റവുമടുത്ത സുഹൃത്താണെങ്കില്‍ പോലും പണം കൊടുത്ത് തിരികെ ലഭിച്ചില്ലെങ്കില്‍ ഈ മാർഗ്ഗങ്ങള്‍ വഴി അത് തിരികെ കൈവശപ്പെടുത്താൻ ശ്രമിക്കുക.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ