പേഴ്സണല്‍ ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും..?

ഇന്നത്തെ കാലത്ത് പേഴ്സണല്‍ ലോണ്‍ എടുക്കുന്നത് വളരെ എളുപ്പമാണ്. എന്നാല്‍, കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കില്‍ അതിന്റെ അനന്തര ഫലങ്ങള്‍ വളരെ ഗുരുതരമായിരിക്കും. ലോണ്‍ തിരിച്ചടയ്ക്കാത്ത ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളോടൊപ്പം നിയമപരമായ പ്രശ്നങ്ങളും നേരിടേണ്ടി വരും. പേഴ്സണല്‍ ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ എന്തൊക്കെ സംഭവിക്കാമെന്ന് നമുക്ക് നോക്കാം. പേഴ്സണല്‍ ലോണ്‍ കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്കോറിനെ അത് പ്രതികൂലമായി ബാധിക്കും. ഇത് ഭാവിയിലെ ലോണ്‍ സാധ്യതകളെ ഇല്ലാതാക്കും. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിങ്ങളെ വിശ്വസിക്കാൻ കൊള്ളാത്ത ഉപഭോക്താക്കളായി കണക്കാക്കും. ഇത് സാമ്പത്തിക ഭാവിക്കും വ്യക്തിഗത ജീവിതത്തിനും ദോഷകരമായി ബാധിക്കാം. അതിനാല്‍ ലോണ്‍ എടുക്കുന്നതിന് മുൻപ് തിരിച്ചടവിനുള്ള സാധ്യതകളെക്കുറിച്ച്‌ നല്ല ധാരണ ഉണ്ടായിരിക്കണം. ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബാങ്കുകള്‍ അല്ലെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ബാങ്കുകള്‍ സിവില്‍ കോടതിയില്‍ നിങ്ങളുടെ പേരില്‍ കേസ് ഫയല്‍ ചെയ്യാനും സ്വത്ത് കണ്ടുകെട്ടാനോ ശമ്പളം തടഞ്ഞുവെക്കാനോ ആവശ്യപ്പെടാം. മനഃപൂർവം വഞ്ചന കാണിച്ചെന്ന് ബാങ്കിന് തോന്നിയാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതില്‍ ജയില്‍ ശിക്ഷയും ഉള്‍പ്പെടുന്നു. ഇത് വ്യക്തികളെ സംബന്ധിച്ച്‌ വളരെ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ബാങ്കുകള്‍ക്ക് കുടിശ്ശിക തുക തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോള്‍ അവർ കളക്ഷൻ ഏജൻസികളുടെ സഹായം തേടുന്നു. ഈ ഏജൻസികള്‍ ഫോണ്‍ വിളികളിലൂടെയും നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും നിങ്ങളില്‍ നിന്ന് പണം ഈടാക്കാൻ ശ്രമിക്കുന്നു. പലപ്പോഴും ഇവരുടെ പെരുമാറ്റം ഉപഭോക്താവിന് മാനസിക സമ്മർദ്ദവും ഉൽകണ്ഠയും ഉണ്ടാക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേഴ്സണല്‍ ലോണ്‍ തിരിച്ചടവിനായി ചില കർശന മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബാങ്കുകള്‍ ലോണ്‍ കുടിശ്ശിക വരുത്തിയ ആള്‍ക്ക് ആദ്യം നോട്ടീസ് നല്‍കേണ്ടത് നിർബന്ധമാണ്. ഉപഭോക്താവിനോട് മാന്യമായ രീതിയില്‍ മാത്രമേ പെരുമാറാവൂ എന്നും കളക്ഷൻ ഏജൻസികളുടെ ഭാഗത്തുനിന്നും ഉപദ്രവം ഉണ്ടാകാതിരിക്കാൻ ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും ആർബിഐ നിഷ്കർഷിക്കുന്നു. ലോണ്‍ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കില്‍ ബാങ്കുമായി സംസാരിക്കുക. തിരിച്ചടവ് പദ്ധതിയെക്കുറിച്ച്‌ ചർച്ച ചെയ്യുക. ബാങ്കില്‍ നിന്ന് പുതിയ പേയ്മെന്റ് ഓപ്ഷനുകളോ ഇഎംഐയില്‍ മാറ്റങ്ങളോ ആവശ്യപ്പെടാം. സെറ്റില്‍മെന്റ് ഒരു ബദല്‍ മാർഗമാണ്. ബാങ്കുമായി ചർച്ച ചെയ്ത് ഒരുമിച്ച്‌ ഒരു തുക നല്‍കി പ്രശ്നം പരിഹരിക്കാവുന്നതാണ്. പേഴ്സണല്‍ ലോണ്‍ വിവേകപൂർവ്വം ഉപയോഗിക്കുകയും കൃത്യസമയത്ത് തിരിച്ചടയ്ക്കുകയും ചെയ്യുന്നത് സാമ്പത്തിക ഭാവിക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് ബാങ്കുമായി തുറന്നു സംസാരിക്കുകയും ഉചിതമായ പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്‌സ്) കോഴ്‌സുകളിലേക്ക്

എംഎൽഎ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശെരി കാപ്പുക്കുന്ന്‌- മനക്കൽ പുതിയ കോളനി റോഡിന്റെ ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ടി സിദ്ദിഖ് എംഎല്‍എയുടെ

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.