ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത് മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ് സീനുഭായി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലീന വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഇ. ജെ. വർഗീസ്,വൈസ് പ്രസിഡന്റ് ഉമ്മർ,
സി ഡി ഒ മാരായ പി. പി.സ്കറിയ, റഷീദ ലത്തീഫ്,ജയൻ, ബാലജ്യോതി പ്രസിഡന്റ് അനന്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രായമായ അംഗങ്ങളെ ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







