മണ്ണ് തേച്ച് മറച്ച നിലയിൽ കാറിന്റെ നമ്പർ പ്ലേറ്റ്; നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുടുങ്ങി മോഷ്ടാക്കൾ

കൽപ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തിയ മൂന്ന് പേരെയാണ് കൽപ്പറ്റ കൺട്രോൾ റൂം എ.എസ്.ഐ സി. മുജീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നൈറ്റ്‌ ഡ്യൂട്ടിക്കിടെ പുലർച്ചെ കൽപ്പറ്റ ടൗണിൽ നിന്ന് പിടികൂടിയത്. ചുവന്ന കളറുള്ള സ്വിഫ്റ്റ് കാറിനുള്ളിൽ നിന്ന് മോഷണ മുതലുകളായ പണവും ആമ്പ്ലിഫയറും കണ്ടെടുത്തു.

കോഴിക്കോട് സ്വദേശികളായ പെരുമണ്ണ, കട്ടക്കളത്തിൽ വീട്ടിൽ കെ. മുഹമ്മദ് സിനാൻ(20), പറമ്പിൽ ബസാർ, മഹൽ വീട്ടിൽ റിഫാൻ (20), എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് പോലീസ് പിടികൂടിയത്. 27.10.2025, 28.10.2025 തീയതിക്കുള്ളിലാണ് വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികളാണിവർ. ക്ഷേത്രത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കടന്ന ഇവർ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന ആംപ്ളിഫയറും, ക്ഷേത്ര പരിസരത്തുള്ള ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവരുകയുമായിരുന്നു. ഇവരെ മേപ്പാടി പോലീസിന് കൈമാറി. എസ്.സി.പി.ഓ എൽദോ ഐസക്, സിപിഓ പി.യു നിധീഷ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പീച്ചങ്കോട് ബേക്കറി, പീച്ചങ്കോട് പമ്പ്, തരുവണ ഏഴാംമൈൽ, പരിയാരമുക്ക് പ്രദേശങ്ങളിൽ നാളെ (ഫെബ്രുവരി 21) രാവിലെ 8.30 മുതൽ 5.30 pm വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ദർഘാസ് ക്ഷണിച്ചു.

മാനന്തവാടി: വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള എ.സി കൾ അടുത്ത ഒരു വർഷത്തേക്ക് അറ്റകുറ്റ പണികൾ (കൺസ്യൂമബിൾസ് ഉൾപ്പെടെ) നടത്തുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. നിലവിലുള്ള എ.സി സംബന്ധിച്ച ഡീറ്റെയിൽസ് സൈറ്റ് പരിശോധിച്ച്

‘ഞാൻ രജിസ്റ്റര്‍ മാര്യേജ് ചെയ്യാൻ പോവുകയാണ്’; വിവാഹ തീയതി പങ്കുവെച്ച്‌ വേടൻ

തിരുവനന്തപുരം : റാപ്പർ വേടൻ വിവാഹതിനാകാൻ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരില്‍ വെച്ചാണ്

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 83 ലേസർ പ്രിന്ററുകളിലെ ഒരു വർഷത്തെ അറ്റക്കുറ്റ പണികൾ ഏറ്റെടുത്ത ചെയ്യുന്നതിനായി അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മാർച്ച്‌ രണ്ട് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോൺ

വാഹന ലേലം

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 25 വാഹനങ്ങള്‍ ഫെബ്രുവരി 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com

ദര്‍ഘാസ് ക്ഷണിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയിലെ നിലവിലുളള എ.സികളുടെ അറ്റകുറ്റപ്രവൃത്തികള്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് (കണ്‍സ്യൂമബിള്‍സ് ഉള്‍പ്പെടെ) അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍-04935

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.