Mഎടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു.
ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മാറി.
സ്വരാജ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഡിജിറ്റൽ പോർട്ടൽ ഉദ്ഘാടനം ചെയ്തു.
2022 – 23 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച് ഡ്രോൺ സർവ്വേയിലൂടെയും എടവകയിലെ മുഴുവൻ വീടുകളും കെട്ടിടങ്ങളും പൊതു ആസ്തികളും സന്ദർശിച്ച് നടത്തിയ വിപുലമായ സർവേകളുടേയും ഡാറ്റകളുടേയും അടിസ്ഥാനത്തിലാണ് ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ചത്. 40 ലക്ഷത്തോളം രൂപ പദ്ധതി തുകയായി വകയിരുത്തി, യു . എൽ.ടി.സി.എസ് ആണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയത്.
കൃത്യമായ ഡാറ്റകൾ ലഭ്യമായതോടെ അടിസ്ഥാന സൗകര്യങ്ങളുടെ മേൽനോട്ടത്തിനും പരിപാലനത്തിനും പൗരൻമാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുവാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഗ്രാമതല ആസൂത്രണത്തിനും സഹായിക്കുന്ന ഡിജിറ്റലൈസേഷൻ പദ്ധതി ജില്ലക്ക് തന്നെ മാതൃകയാണെന്ന് ജില്ല പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ഉഷ വിജയൻ, ജെംസീറ ശിഹാബ്, സുജാത.സി.സി, സെക്രട്ടറി മുഹമ്മദ് ഇക്ബാൽ.വി.കെ, ഹെഡ് ക്ലാർക്ക് ബൈജു ബാബു പ്രസംഗിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







