വാഹനനിയമ ലംഘനം ; പിഴ അടയ്ക്കാൻ നമ്പറോ ഒടിപിയോ ഇനി വേണ്ട

തുരുവനന്തപൂരം:
വാഹനനിയമ ലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കുന്നതിന് വാഹനയുടമയുടെ മൊബൈല്‍ നമ്പറോ ഒടിപിയോ വേണമെന്ന നിബന്ധന ഇനിയില്ല. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തില്‍ പരിവാഹൻ വെബ് സൈറ്റില്‍ വാഹനത്തിന്റെ വിവരം നല്‍കിയാല്‍ ആർക്കും പിഴയടയ്ക്കാം. പഴയവാഹനം വാങ്ങി ഉപയോഗിക്കുന്നവർക്കുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ മാറ്റം. മുൻപ് പിഴയടയ്ക്കാൻ പരിവാഹൻ പോർട്ടലില്‍ക്കയറി ഇ-ചലാനില്‍ വാഹനയുടമയുടെ മൊബൈല്‍ നമ്പർ നല്‍കേണ്ടിയിരുന്നു. ഈ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കിയാല്‍ മാത്രമേ പിഴ അടയ്ക്കാൻ ആകുമായിരുന്നുള്ളൂ. പഴയവാഹനം വാങ്ങി ഉടമസ്ഥാവകാശമോ രേഖകളിലെ മൊബൈല്‍ നമ്പറോ മാറ്റാത്തവർക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. പഴയ ഉടമയുടെ നമ്പറിലേക്കാണ് ഒടിപി വരികയെന്നതായിരുന്നു തടസ്സം. അതേസമയം, പഴയവാഹനം വാങ്ങുന്നവർ നിർബന്ധമായും അത് സ്വന്തം പേരിലേക്കും മൊബൈല്‍ നമ്പറിലേക്കും മാറ്റണമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ ഓർമ്മിപ്പിക്കുന്നു.

മൂന്നാം വാർഷികാഘോഷ നിറവിൽ മീനങ്ങാടി ലീയോറ ഗോൾഡ് & ഡയമണ്ട്സ്

ആഘോഷ പരിപാടികൾ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ശിവകാമി അനന്ത നാരായണൻ ഉദ്ഘടനം ചെയ്തു. ലീയോറ ഗോൾഡ് & ഡയമണ്ട് ചെയർമാൻ എൽദോസ് ആദ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പ്രതീഷ്, ഷംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.വാർഷികത്തോടനുബന്ധിച്ചു

അമ്പലവയലിൽ വാഹനാപകടം, രണ്ട് യുവാക്കൾ മരിച്ചു.

അമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം വാഹന അപകടം, കാക്കവയൽ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്. അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ – ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു.

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.