സ്ത്രീകളില്‍ ഇന്ന് സാധാരണയായി കാണുന്നതാണ് സ്തനാർബുദം.ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 35-നും 55-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപതിനും മുപ്പത്തിയൊൻപത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. ബ്രെസ്റ്റില്‍ ഉണ്ടാകുന്ന മുഴ, വലുപ്പ വ്യത്യാസം, തൊലിപ്പുറത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ മുലഞ്ഞിട്ട് അകത്തോട്ട് വലിഞ്ഞിരിക്കുക അല്ലെങ്കില്‍ നിപ്പിളില്‍ ഉണ്ടാകുന്ന ഡിസ്ചാർജ് ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. സ്തനങ്ങളില്‍ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. എന്നിരുന്നാല്‍ തന്നെയും സ്വയം പരിശോധനയില്‍ ഇത്തരത്തില്‍ മുഴകള്‍ കണ്ടെത്തിയാല്‍ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കുക.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







