ഇനി പലിശ കൊടുത്ത് മുടിയില്ല, ഇതിന്റെ പേരില്‍ ആത്മഹത്യയും ഉണ്ടാവില്ല, പലിശക്കാർക്കെതിരായുള്ള കേന്ദ്രസർക്കാർ നീക്കം ഗുണകരമാവുമോ..? അനധികൃത വായ്പ വിതരണം തടയുന്നതിനായി കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത് ഗുണകരമാവുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇത് ബാങ്കുകളെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇത് അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത സർക്കാറിനുമുണ്ട്. നിയമം പ്രാവർത്തികമായാല്‍ പലിശയ്ക്ക് പണം കടം കൊടുക്കുന്നത് നിരോധിത ഇടപാടായി മാറും. കേരളത്തില്‍ പലിശയ്ക്ക് പണം വാങ്ങി മുടിഞ്ഞു ആത്മഹത്യ ചെയ്യേണ്ടിവരുന്ന പ്രവണത കേരളത്തില്‍ ഏറെ വരുന്ന സാഹചര്യത്തില്‍ നിയമം ഗുണകരമാവുമെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. ബന്ധുക്കള്‍ക്കല്ലാതെ വ്യക്തികള്‍ കടം നല്‍കുന്നതും നിയമവിരുദ്ധമാണെന്ന് നിയമത്തില്‍ പറയുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ എന്തൊക്കെയാണെന്നത് നിയമം പ്രാബല്യത്തില്‍ വരുന്നതിനൊപ്പം കേന്ദ്രം വിജ്ഞാപനം ചെയ്യും. ഓരോ സംസ്ഥാനത്തും ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും കരട് നിയമത്തില്‍ വ്യവസ്ഥയുണ്ട്. പ്രത്യേക കോടതിയും സ്ഥാപിക്കും. നിയമ വിരുദ്ധമായി വായ്പ നല്‍കുന്നത് രണ്ട് മുതല്‍ ഏഴുവർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് കരട് നിയമത്തിലുള്ളത്.

ടെൻഡർ ക്ഷണിച്ചു
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.







