വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (കണക്ക് ) മലയാളം മീഡിയം- ഒന്ന് എന്‍സിഎ ഹിന്ദു നാടാര്‍ ( കാറ്റഗറി നമ്പര്‍ 737/2023) ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) മലയാളം മീഡിയം- ഒന്ന്, എന്‍സിഎ ധീവര ( കാറ്റഗറി നമ്പര്‍ 609/2023) തസ്തികളിലേക്കുള്ള അഭിമുഖം ജനുവരി 15 ന് കോഴിക്കോട് റീജണല്‍ പിഎസ്സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ, ഒടിവി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, കെ ഫോം, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസലുമായി അഭിമുഖത്തിന് എത്തണം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍