Advertisement

ശ്രേയസ് ദിനാചരണം സംഘടിപ്പിച്ചു.

മലങ്കര :ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മലങ്കര യൂണിറ്റിൽ ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ശ്രേയസ് പതാക ഉയർത്തി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സുപ്രഭ വിജയൻ അധ്യക്ഷത വഹിച്ചു.മുൻ മേഖല കോർഡിനേറ്റർ ജോയി ഓലിക്കൽ,സെൻട്രൽ,മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റിന്റെ ആദ്യകാല പ്രസിഡന്റ് വർക്കി,സി ഡി ഒ സാബു പി. വി.എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.യൂണിറ്റ് സെക്രട്ടറി ഷീജ മനു നന്ദി പറഞ്ഞു.മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

SULTAN BATHERY
News Image

ഇ-ചെല്ലാൻ പിഴകളിൽ വൻ ഇളവ് പ്രഖ്യാപിച്ച് സർക്കാർ; ഇനി പകുതി തുക നൽകി കുടിശ്ശിക തീർക്കാം

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ വിഷമിക്കുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനം. കെട്ടിക്കിടക്കുന്ന ഇ-ചെല്ലാൻ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ പിഴകളാണ് ഈ ആംനസ്റ്റി പദ്ധതിയിലൂടെ പകുതി നിരക്കിൽ അടച്ചുതീർക്കാൻ സാധിക്കുക.2026 മാർച്ച് 31-നോ അതിനുമുമ്പോ ലഭിച്ചതും ഇതുവരെ കോടതിയിലേക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്.ആശ്വാസകരമായ തീരുമാനം കോടികളുടെ കുടിശ്ശിക കാരണംസംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ പിഴയാണ് ഇനിയും ഒടുക്കാനുള്ളത്. 2026 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ഒരുകോടിയിലധികം (1,00,22,255) ഇ-ചെല്ലാനുകളാണ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. ഇതിലൂടെ 907 കോടിയിലധികം രൂപയാണ് (9,07,74,86,813 രൂപ) സർക്കാരിലേക്ക് പിഴയിനത്തിൽ ഈടാക്കാനുള്ളത്.ഉയർന്ന പിഴത്തുക കാരണം പല വാഹന ഉടമകളും തുക അടയ്ക്കാൻ തയ്യാറാകാതിരിക്കുന്നതും, ഇത് വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം (Ownership Transfer), ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കൽ എന്നിവയ്ക്ക് തടസ്സമാകുന്നതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക ലക്ഷ്യമിട്ടാണ് പുതിയ ആംനസ്റ്റി പദ്ധതി.ഇളവ് ലഭിക്കുന്നത് ആർക്ക്: 2026 മാർച്ച് 31-ന് മുൻപ് ലഭിച്ചതും ഇതുവരെ കോടതിക്ക് കൈമാറാത്തതുമായ ഇ-ചെല്ലാനുകൾക്ക്.പണം അടയ്ക്കേണ്ട കാലാവധി: വരുന്ന നവംബർ 1 മുതൽ അടുത്ത വർഷം ജനുവരി 31 വരെ പിഴയൊടുക്കി കുടിശ്ശിക തീർക്കാം.ശ്രദ്ധിക്കുക: 2026 മാർച്ച് 31-ന് ശേഷം ലഭിച്ച പുതിയ ഇ-ചെല്ലാനുകൾക്ക് ഈ ഇളവ് ലഭിക്കില്ല. പുതിയ ചെല്ലാനുകളിൽ കർശനമായി പിഴ ഈടാക്കാനാണ് ഗതാഗത വകുപ്പിന്റെ നിർദ്ദേശംലഭിച്ച ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തി വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ഭാരമില്ലാതെ തങ്ങളുടെ ഇ-ചെല്ലാൻ കുടിശ്ശികകൾ തീർപ്പാക്കാവുന്നതാണ്.

KERALA
News Image

മാനന്തവാടി ഉപജില്ല സ്കൂൾ കായിക മേള സമാപിച്ചു

മരവയൽ: വടക്കേ വയനാട്ടിലെ 1700 ലധികം സ്കൂൾ കായിക പ്രതിഭകൾ മാറ്റുരച്ച മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു.രണ്ട് ദിനങ്ങളിലായി മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായിക മേള പരാതിരഹിത മത്സരമായി അംഗീകാരം നേടി. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ രൂപീകരിച്ച് മികച്ച രീതിയിലാണ് കായിക മേളയുടെ വിജയത്തിനായി പ്രവർത്തിച്ചത്.ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്‌കൂളും പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കണ്ടറി സ്കൂ‌ളും സംയുക്തമായാണ് കായിക മേളയ്ക്ക് ആതിഥേയത്വംവഹിച്ചത്. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനംചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി ആലക്ക മറ്റം അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ സമ്മാനം വിതരണം നടത്തി.

MANANTHAVADY
News Image
Advertisement

കേരളത്തിലെ സ്വർണ വിലയിൽ വർധനവ്, ഇന്ന് ഒരു പവന് കൂടിയത് 760 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണം 13,775 രൂപയിലും ഒരു പവൻ 1,10,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ സംസ്ഥാനത്ത് പവന് 240 രൂപയോശളം കുറഞ്ഞ് ഗ്രാമിന് 13,680 രൂപയും പവന് 1,09,440 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് കേരളത്തിലും സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് വെള്ളി ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

KERALA
News Image

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

പി.കെ കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ (എക്സ് സർവ്വീസ്മെൻ) താത്‌കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഐ.ഡി കാർഡ് (എക്സ് സർവ്വീസ്മെൻ), ഡിസ്‌ചാർജ്ജ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 10 ന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 8547005060

ARIYIPPU
News Image

തെരുവുനായ്ക്കൾക്ക് റാബിസ് വാക്സിനേഷന്‍

പൊഴുതന ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ തെരുവുനായ്ക്കൾക്കും കമ്യൂണിറ്റി നായ്ക്കൾക്കുമായി പ്രത്യേക പേവിഷബാധ വിരുദ്ധ വാക്‌സിനേഷൻ (റാബിസ് വാക്സിനേഷന്‍) യജ്ഞം സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്ന്, നാല് തിയതികളിലാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരക രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പേവിഷബാധ. പ്രധാനമായും നായ്ക്കളുടെ കടിയിലൂടെയാണ് ഇത് പകരുന്നത്. പ്രദേശത്ത് പേവിഷബാധ പൂര്ണ്ണമായും നിയന്ത്രിക്കുന്നതിന് വളർത്തു നായ്ക്കൾക്കൊപ്പം തെരുവ്-കമ്യൂണിറ്റി നായ്ക്കൾക്കും വാക്‌സിൻ നൽകേണ്ടത് അത്യാവശ്യമായതിനാലാണ് പഞ്ചായത്ത് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പ്രദേശത്തുള്ള തെരുവുനായ്ക്കളെയും കമ്യൂണിറ്റി നായ്ക്കളെയും കണ്ടെത്തി വാക്‌സിനേഷൻ ടീമിന് മുന്നിലെത്തിക്കാൻ പൂർണ പിന്തുണ നൽകണമെന്ന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ARIYIPPU
News Image

മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു.

കൈയ്യോടു കൈ–സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ കോളേജ് പരിസരത്ത് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പരിസരം നാല് ക്ലസ്റ്ററുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു കെ. ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ജീവൻ ലാൽ, ക്ലീൻ സിറ്റി മാനേജർ രാജീവ്, നഗരസഭാ കൗൺസിലർമാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, എന്നിവർ പങ്കെടുത്തു.

KALPETTA
News Image

ഗതാഗതം നിരോധിച്ചു

നവീകരണ പ്രവൃത്തി നടത്തുന്നതിനാൽ വാഴവറ്റ-പാക്കം ഏഴാംചിറ മാമലകുന്ന്- പള്ളികവല റോഡിൽ ഒക്ടോബർ മൂന്ന് മുതൽ 24വരെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എഞ്ചിനീയർഅറിയിച്ചു.

ARIYIPPU
News Image

മീനങ്ങാടിയിലെ ഹൈവേ റോബറി; രണ്ട് പേർ പിടിയിൽ

മീനങ്ങാടി: കാർ തടഞ്ഞു നിർത്തി കാർ യാത്രികന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പണവും വാഹനവും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ പെരിങ്ങളം, അനിയാരം, മുത്തേടത്ത് താഴേകുനിയിൽ എം. രഞ്ജു (32), മട്ടന്നൂർ, സൗരവ് നിവാസ്, സൗരവ് സുനിൽ(26) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ണൂർ, തലക്കണ്ണിയിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇവരെ പിടികൂടിയത്. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണ്. രഞ്ജുവിന് ബത്തേരി, ചൊക്ലി സ്റ്റേഷനുകളിലായി 13-ഓളം കേസുകളും, സൗരവിന് പയ്യന്നൂർ, വാടാനപ്പള്ളി സ്റ്റേഷനുകളിലും കേസുകളുണ്ട്.30.09.2026 തിയ്യതി വൈകീട്ടോടെ മീനങ്ങാടി എഫ്.സി.ഐ ഗോഡൗണിനു സമീപം വച്ചാണ് സംഭവം. കൊടുവള്ളി സ്വദേശി കർണാടകയിലെ ബേഗൂരിൽ നിന്ന് വരുമ്പോഴാണ് പത്തോളം പേർ രണ്ട് കാറുകളിലായി വന്ന് ഇന്നോവ വാഹനം ബ്ലോക്കിട്ട് നിർത്തിച്ചത്. വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ അടിച്ച് പൊട്ടിക്കുകയും, യുവാവിന്റെ മുഖത്ത് പേപ്പർ സ്‌പ്രേ അടിച്ച് കാറിൽ നിന്നും ബലം പ്രയോഗിച്ച് പുറത്തിറക്കി കാറും, കാറിലുണ്ടായിരുന്ന 21000 രൂപയും തട്ടിയെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ ജില്ലയിലും ജില്ലാതിർത്തികളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കി. തുടർന്ന് ഇവരെ തലക്കണ്ണിയിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

KALPETTA
News Image

വിദ്യാർഥികൾക്കായി റീൽസ് മത്സരം നടത്തി

വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസ് '' വയോജനങ്ങളെ ചേർത്ത് പിടിക്കുക'' എന്ന വിഷയത്തിൽ വയനാട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റീൽസ് മത്സരത്തിൽ വാളേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾ ഒന്നാം സമ്മാനം നേടി.ഓൺലൈനിൽ നടന്ന മത്സരത്തിൽ സ്കൂൾ അധ്യാപിക കെ.ജെ.ത്രേസ്യ നേതൃത്വം നൽകി. നിവേദ്യ.എം,അൽഫോൻസ മരിയ,ആഗ്നസ് മരിയഅഭിനന്ദ്. സി,ടെസ്സ മേരി,ആരാധ്യ അജീഷ്, എഡ്വിൻ എം.റ്റി. എന്നീ കുട്ടികളാണ് പങ്കെടുത്തത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് സമ്മാനം വിതരണം ചെയ്തു.

KALPETTA
News Image

കോടിയേരി, ജനഹൃദയങ്ങളിലെ അണയാത്ത ഓര്‍മ; ജനനായകന്‍ വിടവാങ്ങിയിട്ട് നാല് വര്‍ഷം

കോടിയേരി ബാലകൃഷ്ണന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് നാല് വര്‍ഷം. മികച്ച സംഘാടകനെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കോടിയേരി ജനമനസ്സ് കവര്‍ന്നു. കോടിയേരിയുടെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല.രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംയമനം പാലിക്കേണ്ടിടത്ത് സംയമനം. കണിശമാകേണ്ടിടത്ത് കണിശത. എന്നതായിരുന്നു കോടിയേരിയുടെ ശൈലി. ഏത് പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് നേരിട്ട അസാമാന്യ സംഘാടക മികവ് വച്ചുപുലര്‍ത്തിയ നേതാവ്. കെഎസ്എഫില്‍ തുടങ്ങിയ പോരാട്ട ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് പതിനാറു മാസം ജയില്‍വാസം. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തനം. മികച്ച ഭരണാധികാരിയെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും തിളങ്ങി, കോടിയേരി.

GENERAL
News Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മലപ്പുറം, വേങ്ങാട്, മൂര്‍ഖനാട്, മമ്മാറന്‍ വീട്ടില്‍, എം. ജലീല്‍(35)നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് വെച്ച് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് (SMS)പിടികൂടിയത്. കേസെടുത്ത വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പ്രതി ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണ് വലയിലായത്. ഇയാള്‍ നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്. വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഉന്നതിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി, പടിഞ്ഞാറത്തറയിലെ ഒരു റിസോര്‍ട്ടിലും മൈസൂരിലെ ഒരു ഹോട്ടലിലും വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടര്‍ന്ന് വൈത്തിരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ന് കൈമാറുകയും എസ്.എം.എസ് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്ക് ബന്ധങ്ങളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 85 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടയിൽ കർണാടകയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും മൈസൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിട്ടുവരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മാത്രം ഏകദേശം അഞ്ച് കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്. ഡിവൈ.എസ്.പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്‌.ഐ ആന്റണി, എ.എസ്‌.ഐമാരായ ബിജു വര്‍ഗീസ്, ബിന്ദു, ബൈജു എസ്.സി.പി.ഒമാരായ ഷാലു ഫ്രാന്‍സീസ്, ജിയോ തോമസ് എന്നിവര്‍ ഉള്‍പ്പെടുന്നു.

KALPETTA
News Image

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി

 പുൽപ്പള്ളി:  ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ടീം ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും നടത്തി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജർ ഡോ. വി.ആർ ക ഷീജ ക്യാംപ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബേസിൽ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോം ഗ്രാം കോഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

PULPALLY
News Image

വാട്ടർ ചാർജ് കുടിശ്ശിക നിവാരണ ഡ്രൈവ് 14 ന്

കേരള വാട്ടർ അതോറിറ്റിയുടെ പി എച്ച് സബ് ഡിവിഷൻ കൽപ്പറ്റ ഓഫിസിന്റെ നേതൃത്വത്തിൽ പ്രത്യേക വാട്ടർ ചാർജ് കുടിശ്ശിക നിവാരണ ഡൈവും പരാതി പരിഹാര ക്യാമ്പും സംഘടിപ്പിക്കും.ഒക്ടോബർ 14 ന് രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ കണിയാമ്പറ്റ പഞ്ചായത്ത് ഓഫിസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ കുടിശ്ശികയായ വാട്ടർ ചാർജ് തുക വേഗത്തിൽ അടയ്ക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടിശ്ശിക അടച്ച് കണക്ഷൻ വിച്ഛേദിക്കുന്ന നടപടികളിൽ നിന്ന് ഒഴിവാകാനും ഉപഭോക്താക്കൾക്ക് അവസരമുണ്ടാകും. കണക്ഷൻ ലഭിച്ചിട്ടും ജലം ലഭിക്കാത്തത്, വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയവയും ക്യാമ്പിൽ നേരിട്ട് പരിഹരിക്കുന്നതിനുള്ള സൗകര്യമുണ്ടാകും.

ARIYIPPU
News Image

മരങ്ങളും വിറകുകളും ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ സെക്ഷൻ അമ്പലവയലിൻ്റെ കീഴിൽ വരുന്ന വിവിധ റോഡുകളിലെ മരങ്ങളും വിറകുകളും അമ്പലവയൽ സെക്ഷൻ ഓഫീസ് പരിസരത്ത് ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 ന് ലേലം ചെയ്യും. ലേലവിവരങ്ങൾ പ്രവൃത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കും- ഫോണ്‍- 04936 261707

ARIYIPPU
News Image

ലേലം

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ കണ്ടംനേഷൻ ചെയ്ത ഉപയോഗശൂന്യമായ 649 ഇനം സാധനങ്ങളുടെ പൊതുലേലം ഒക്ടോബര്‍ 10 ന് ഉച്ചക്ക് രണ്ടിന് നടക്കും. ഫോൺ: 04936-206768Email: gh.kalpeta@gmail.com

ARIYIPPU
News Image

വിറക് ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ സെക്ഷൻ സുൽത്താൻ ബത്തേരിയുടെ കീഴിൽ വരുന്ന വിവിധ റോഡുകളിലെ വിറകുകൾ സുൽത്താൻ ബത്തേരി സെക്ഷൻ ഓഫീസ് പരിസരത്ത് ഒക്ടോബർ ഏഴിന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍- 04936 224370

ARIYIPPU
News Image

ഇത് എന്‍റെ തീരുമാനമാണ്’'; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ, കാരണം പരിശീലകനുമായുള്ള ഭിന്നത?

പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് പോർച്ചുഗൽ ദേശീയ ടീമിന്‍റെ പരിശീലന ക്യാമ്പ് വിട്ട് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഡെൻമാർക്കിനെതിരായ മത്സരത്തിന് മുന്നോടിയായി ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ പരിശീലനം നടക്കവേയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് പെഡ്രോ പ്രോൻസയുമായി സംസാരിച്ച ശേഷമാണ് ക്യാമ്പ് വിടാൻ തീരുമാനിച്ചതെന്ന് റൊണാൾഡോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

KERALA
News Image

പ്രോട്ടീന്‍ കുറവാണെങ്കില്‍ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ ഇവയാണ്

ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളില്‍ ഒന്നാണ് പ്രോട്ടീന്‍. പേശികളുടെ വളര്‍ച്ചയ്ക്കും ശരീരത്തിലെ കോശങ്ങളുടെ നിര്‍മ്മാണത്തിനും കേടുപാടുകള്‍ പരിഹരിക്കാനും പ്രതിരോധശേഷിക്കും പ്രോട്ടീന്‍ ആവശ്യമാണ്. ഭക്ഷണത്തില്‍ പ്രോട്ടീന്‍ വളരെ കുറയുമ്പോള്‍ ശരീരം പല തരത്തിലുള്ള സൂചനകള്‍ നല്‍കാം.എപ്പോഴും ക്ഷീണം തോന്നുന്നുനല്ല ഉറക്കം ലഭിച്ചിട്ടും ശരീരത്തിന് ഊര്‍ജമില്ലാത്തതുപോലെ തോന്നുന്നുണ്ടോ?. സ്ഥിരമായ ക്ഷീണവും ബലക്കുറവും പോഷകക്കുറവിന്റെ ലക്ഷണങ്ങളിലൊന്നാകാം. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും കുറവാണെങ്കില്‍ ഇത് ശ്രദ്ധിക്കണം.പേശികളുടെ ബലം കുറയുന്നുപ്രോട്ടീന്‍ ആവശ്യത്തിന് ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാന്‍ പേശികളിലെ പ്രോട്ടീന്‍ ഉപയോഗിക്കേണ്ടി വരാം. ഇതോടെ പേശികളുടെ അളവും ശക്തിയും കുറയാന്‍ സാധ്യതയുണ്ട്.മുടികൊഴിച്ചില്‍ കൂടുന്നുമുടിയുടെ വളര്‍ച്ചയ്ക്കും പ്രോട്ടീന്‍ ആവശ്യമാണ്. ശരീരത്തില്‍ പ്രോട്ടീന്‍ കുറയുമ്പോള്‍ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനത്തിനാണ് ശരീരം മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി മുടി പൊട്ടുക, മുടി കൊഴിയുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.ചര്‍മ്മത്തില്‍ മാറ്റങ്ങള്‍പ്രോട്ടീന്‍ കുറവ് ചര്‍മ്മത്തെയും ബാധിക്കാം. ചര്‍മ്മം വരണ്ടതായി തോന്നുക, ഇലാസ്തികത കുറയുക തുടങ്ങിയ മാറ്റങ്ങള്‍ ചിലരില്‍ കാണാം. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ക്ക് മറ്റു പല കാരണങ്ങളും ഉണ്ടാകാം.ഇടയ്ക്കിടെ അസുഖം വരുന്നുപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ ഭക്ഷണത്തില്‍ പോഷകങ്ങളുടെ കുറവുണ്ടെങ്കില്‍ രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ അത് ബാധിക്കാം. ഇടയ്ക്കിടെ രോഗബാധ ഉണ്ടാകുന്നതും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

HEALTH
News Image

വെള്ളാർമല സ്കൂളിലെ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

GVHSS വെള്ളാർമലയിലെ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം സ്വാമി അഭയാനന്ദനിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ബൈജു എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജെസ്ന ജോസ് സ്വാഗതവും സ്കൂൾ ഡിജിറ്റൽ സ്ക്വയർ കോഡിനേറ്റർ സരിത എം നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ചിന്മയ മിഷ്യൻ വയനാടിന്റെ ഭാരവാഹികളായ സർവ്വശ്രീ ഡോ: വിജേഷ് , ദാമോദരൻ നമ്പീശൻ , വിശ്വനാഥൻ, സുജ കൊച്ചുകുട്ടൻ എന്നിവരും അധ്യാപകരായ സർവ്വശ്രീ ജനിഫർ, അനീഷ് ശങ്കർ , അനീഷ് ടി കെ , സിമി കെ സി , എസ് എം സി , എം പി ടി എ അംഗങ്ങളും സംസാരിച്ചു. ഡിജിറ്റൽ സ്ക്വയറിനു വേണ്ടിയുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയത് വയനാട് ചിന്മയ മിഷൻ ആണ്.

KALPETTA
News Image