മനുഷ്യ-വന്യജീവി സംഘര്‍ഷംവന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം: മന്ത്രി ഒ.ആര്‍ കേളു.

ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കളക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു. കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സഞ്ചാരപാത നീരീക്ഷിക്കാന്‍ പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിർദേശം നൽകി. വനമേഖലയിലെ ആവാസ വ്യവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതിനാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സാഹചര്യം കൂടുതലാണെന്നും വനം വകുപ്പ് ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാരോട് യോഗത്തില്‍ ആവശ്യപ്പെട്ടു. മേപ്പാടി അമരക്കുനി, ചെതലത്ത് ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുമായി സഹകരിച്ച് ശക്തമായ പട്രോളിങ് നിരീക്ഷണം നടത്തുന്നതായി നോര്‍ത്തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എസ് ദീപ അറിയിച്ചു. അമരക്കുനിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടിക്കാനുള്ള തീവ്ര ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്. കര്‍ണ്ണാടക- കേരള അതിര്‍ത്തിയിലെത്തിയ ബേലൂര്‍ മഘ്‌നയുടെ സഞ്ചാരപാത നിരീഷിക്കുന്നതിന് 24 മണിക്കൂര്‍ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ആനത്താരകളിലെ നിരീക്ഷണം, രാത്രികാല പെട്രോളിങ് എന്നിവ ശക്തമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. നോര്‍ത്ത് /സൗത്ത് ഡി എഫ് മാരുടെ കീഴിലുള്ള ആര്‍.ആര്‍.ടി ടീമുകളുടെ സേവനം ഉപയോഗപ്പെടുത്തണം. ജില്ലയിലെ വന്യമൃഗ സംഘര്‍ഷത്തിന് പ്രത്യേക പരിഗണന നല്‍കി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ബീറ്റ് ഫോറസ്റ്റ് ഉദ്യോര്‍ഗിഥികളെ അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനിച്ചു. വനമേഖലയില്‍ പടര്‍ന്നു പിടിക്കുന്ന മഞ്ഞക്കാടുകള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വനം വകുപ്പ് മുഖേന നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ ആരംഭിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കി. വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള ആശ്വാസ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതില്‍ അനാസ്ഥ പാടില്ലെന്നും നടപടികള്‍ വേഗത്തിലാക്കാനും യോഗം അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരിക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, സൂരജ് ബെല്‍ ഐ.എഫ്.എസ്, സമിതി അംഗങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായ പി. ഗഗാറിന്‍, ബി.എം ശിവരാമന്‍, ഇ.ജെ ബാബു, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.കെ വിമല്‍രാജ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ലക്ചറർ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചറർ നിയമനം നടത്തുന്നു. ബിടെക് ഹാർഡ്‌വെയർ എൻജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജനുവരി 14 രാവിലെ 10 ന് മേപ്പാടി തഞ്ഞിലോടുള്ള ഗവ

മരം ലേലം

ബാണാസുരസാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ സ്ഥലത്തെ മരങ്ങള്‍ ജനുവരി 20 രാവിലെ 11ന് പടിഞ്ഞാറത്തറ ബി.എസ്.പി ഡിവിഷൻ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04936 292205, 04936

ഉയരെ പഠന സഹായി പ്രകാശനം ചെയ്തു

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന പത്താം തരം വിദ്യാര്‍ത്ഥികൾക്കുള്ള പഠന സഹായി പ്രകാശനവും വിവിധ സ്കൂളുകൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന പാചക വിതരണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

കാര്യമ്പാടി യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ ചരുവിള ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ടി.ഒ.പൗലോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓ ഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണം:മന്ത്രി ഒ.ആർ.കേളു.

കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്,ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും

പുതിയ റേഷൻ കാർഡിന് ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍. ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.