കൽപ്പറ്റ :2025 വർഷത്തെ സാരഥികൾ ജനുവരി 23 ന് വ്യാഴാഴ്ച വൈകിട്ട് ഗ്രീൻ ഗേറ്റ് ഹോട്ടലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. പ്രസിഡന്റായി അമൃത മാങ്ങാടത്ത് ,സെക്രട്ടറിയായി അഭിലാഷ് സെബാസ്റ്റ്യൻ ,ട്രെഷററായി സഞ്ജു കെ ജെ ,വൈസ് പ്രസിഡന്റുമാരായി ബീന സുരേഷ് ,ജയകൃഷ്ണൻ ,ഉസ്മാൻ മദാരി ,ജയറാം എം സി ,ഷമീർ പാറമ്മൽ എന്നിവരും ,ഡയറക്ടർമാരായി നൗഷാദ് ടി എസ് ,അരുൺകുമാർ പി ,അമൻ എന്നിവരും ചുമതലയേൽക്കും.ചടങ്ങിൽ മുഖ്യാഥിതിയായി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പങ്കെടുക്കും.ജെസിഐ മേഖലാ പ്രസിഡന്റ് ജെസിൽ ജയനും ,മേഖലാ വൈസ് പ്രസിഡന്റ് ജിഷ്ണു രാജനും സംബന്ധിക്കും .

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.