കൽപ്പറ്റ: റാട്ടക്കൊല്ലി എസ്റ്റേറ്റിലെ തൊഴിലാളിക്ക് പുലിയുടെ ആക്രമ
ണത്തിൽ നിസാര പരിക്കേറ്റു. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീത് (36) നാണ് പരിക്കേറ്റത്. ഇന്ന് 12 മണി യോടെയാണ് സംഭവം. കൈക്ക് ചെറിയ പരിക്കേറ്റ വിനീതിനെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിത്തോട്ടത്തിൽ വെച്ച് ചെറിയ ശബ്ദം കേട്ടപ്പോൾ പോയി നോക്കിയതാണ് താനെന്നും പെട്ടെന്ന് പുലി ചാടി വീണെന്നും വിനീത് പറയുന്നു. ചാടിയ പുലി കാപ്പി ചെടികൾക്ക് മുകളിലായാണ് വന്നതെന്നും ഭയന്ന് കൈ വീശി യപ്പോൾ ചെറുതായി പോറലേറ്റുമെന്നാണ് വിനീത് പറയുന്നത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക