ഹരിത കേരളം മിഷൻ ഹരിത വിദ്യാലയം A + ഗ്രേഡ് പള്ളിക്കുന്ന് ആർസി യുപി സ്കൂളിന് പനമരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ അനീറ്റ ഫെലിക്സ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ മഞ്ജു എന്നിവർ ചേർന്ന് സ്കൂളിന് എ പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റ് നൽകി.ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷിനി, ലോക്കൽ മാനേജർ സിസ്റ്റർ ഷെറിൻ തെരേസ് എന്നിവർ സംസാരിച്ചു

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള