76-മത് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിൽ വച്ച് നടന്ന പരേഡിൽ വയനാട്ടിൽ നിന്നും ആറുപേർ പങ്കെടുത്തു.മാസങ്ങളോളമുള്ള ക്യാമ്പുകളും ട്രെയിനിങ്ങിനും ശേഷമാശ്ണ് ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നത്.ആദിത്ത് പി ബി
(പടിഞ്ഞാറത്തറ),അക്ഷയ് ഷാജി(കൊളവയൽ),അനറ്റ് തോമസ്(കുറുമ്പാലക്കോട്ട),വസുദേവ് (മുട്ടിൽ ),കൃഷ്ണപ്രിയ വി
(മാനന്തവാടി),മുഹമ്മദ് ഷമീൽ (മാനന്തവാടി ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.പ്രൈം മിനിസ്റ്റർ റാലി, കർത്തവ്യ പഥ് , ബെസ്റ്റ് കേഡറ്റ്, കൾച്ചറൽ എന്നീ ഇനങ്ങളിൽ ആണ് ഇവർ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിഥീകരിച്ച് പങ്കെടുത്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







