ആനപ്പാറ – നായ്ക്ക കൊല്ലി ഉന്നതിയിലെ താമസക്കാരുടെ ഗോതമ്പ് ലഭിക്കുന്നില്ലെന്ന പരാതിയില്‍ റേഷന്‍ കടകളില്‍പരിശോധനനടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പര്‍ ബീന സുരേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്‍.ഒ ദേവസ്യ, കെ.കെ തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു പി, ജില്ലാ സപ്ലൈ ഓഫീസര്‍ ജയദേവ് ടി.ജെ, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍, വൈത്തിരി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി ശ്രീജിത്ത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ