അര്‍ഹമായ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തണം: സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജിനു സക്കറിയ ഉമ്മന്‍

വയനാട് ജില്ലയിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രത്യേകിച്ച് ഗോത്ര വിഭാഗക്കാര്‍ക്കും അര്‍ഹമായ എല്ലാ ഭക്ഷ്യവസ്തുക്കളും റേഷന്‍ കടകളിലൂടെയും അംഗന്‍വാടികളിലൂടെയും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ സിവില്‍ സപ്ലൈസ്, പട്ടിക വര്‍ഗ്ഗ, മാതൃ ശിശു സംരക്ഷണ വകുപ്പുകള്‍ക്ക് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജിനു സക്കറിയ ഉമ്മന്‍ നിര്‍ദേശം നല്‍കി. 2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിനായാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം വയനാട് ജില്ലയില്‍ വൈത്തിരി, മേപ്പാടി പഞ്ചായത്തുകളിലെ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
വട്ടക്കുണ്ട്, ആനപ്പാറ – നായ്ക്കക്കൊല്ലി ഗോത്രവര്‍ഗ്ഗ മേഖലയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ പൊതു ജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികള്‍ ഗൗരവത്തോടെയാണ് കമ്മീഷന്‍ കാണുന്നതെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഗോത്രവിഭാഗ ജനങ്ങള്‍ക്ക് ദൂരെയുള്ള റേഷന്‍ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ആനപ്പാറ – നായ്ക്ക കൊല്ലി ഉന്നതിയില്‍ 3 വയസ്സായ കുട്ടിക്ക് അംഗന്‍വാടിയില്‍ നിന്ന് പോഷകാഹാരം ലഭിക്കുന്നില്ലെന്ന പരാതിയില്‍ കുട്ടിക്ക് ഇന്ന് മുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറേയും ട്രൈബല്‍ പ്രൊമോട്ടറേയും ചുമതലപ്പെടുത്തി. ഗോതമ്പ് ലഭിക്കുന്നില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.

അംഗന്‍വാടികളില്‍ കാലാവധി തീരാറായ ഭക്ഷ്യവസ്തുക്കളെത്തുന്നത് പരിശോധിക്കും

അംഗന്‍വാടികളില്‍ കാലാവധി തീരാറായ ഭക്ഷ്യവസ്തുക്കള്‍ വില രേഖപ്പെടുത്തി എത്തുന്നു എന്ന പരാതി പരിശോധിക്കും. ഇതുമൂലം വലിയ ഒരളവില്‍ ഭക്ഷ്യ വസ്തുക്കള്‍ പാഴാകുന്നുണ്ട്.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി  ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ പ്രദേശത്ത് നാളെ (നവംബർ 22) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാഴമ്പാടി പ്രദേശത്ത് നാളെ (നവംബർ

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബര്‍ 22) കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ ജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ

ഇ-ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിലുള്ള തേക്ക്, വീട്ടി തുടങ്ങിയ തടികൾ ഡിസംബർ മൂന്നിന് ഇ-ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാന് താത്പര്യമുള്ളവർ www.mstcecommerce.comൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547602856, 8547602857, 04936 221562. Facebook Twitter

തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.