മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥർ പ്രിവൻ്റീവ് ഓഫീസർ
എ ദിപുവിന്റെ നേതൃത്വത്തിൽ ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നടത്തിയ പരി ശോധനയിൽ നിരവധി മദ്യ കേസുകളിലെ പ്രതിയും ജില്ലയുടെ വിവിധ ഭാഗങ്ങ ളിൽ വിൽപ്പനയ്ക്കായി അനധികൃത വിൽപ്പനക്കാർക്ക് മദ്യം വ്യവസായിക അടി സ്ഥാനത്തിൽ എത്തിച്ചുകൊടുക്കുന്നതുമായ യുവാവിനെ പിടികൂടി. വെള്ളമുണ്ട പഴഞ്ചന ഒറ്റപിനാൽ ജോഫിൻ ജോസഫ് (26) ആണ് അറസ്റ്റിലായത്. ചില്ലറ വിൽപ്പനക്ക് പുറമെ, വിവിധ റിസോർട്ടുകളിൽ അടക്കം മദ്യം എത്തിച്ചുകൊടു ത്ത് പ്രതിഫലം മേടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ജനുവരി 30 ബീവറേജ് അവധിയായതിനാൽ അനധികൃതമായ മദ്യ വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിയതാണ് ഈ മദ്യം. ഇയാളുടെ പേരിൽ അടുത്തിടെ എക്സൈസ് കമ്മീഷണറുടെ ഓഫീസിൽനിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ഉണ്ടായിരുന്നെ ങ്കിലും മദ്യ വില്പന കേസിൽ പിടികൂടാൻ സാധിച്ചിരുന്നില്ല. പലതവണ എക് സൈസിനെ വെട്ടിച്ച് വിദഗ്‌ധമായി ഇയാൾ രക്ഷപ്പെട്ടിരുന്നു. എന്നാൽ വ്യക്തമായ പദ്ധതിയിലൂടെയും, നിരീക്ഷണത്തിലൂടെയും എക്സൈസ് ഇയാളെ പിടികൂ ടാൻ കെണി ഒരുക്കി കാത്തിരിക്കുകയായിരുന്നു. ഡ്രൈവിങ്ങിൽ അസാധാരണ കഴിവുള്ള ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.