പടിഞ്ഞാറത്തറ : മൺമറഞ്ഞ് പോയ മലയാളത്തിന്റെ മഹാപ്രതിഭകൾ, എഴുത്തിന്റെ
കുലപതി എം.ടി വാസുദേവൻ നായർ , ഭാവഗായകൻ പി.ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണം പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നു. പ്രശസ്ത സിനിമാ സംവിധായകനും , നിർഝരി നാട്യ കലാ അക്കാദമി ഡയറക്ടറുമായ പ്രദീപ് കുമാർ മംഗലശ്ശേരി എംടി അനുസ്മരണവും, പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ പി.ജയചന്ദ്രൻ അനുസ്മരണവും നടത്തി. സ്ക്കൂൾ ഹെഡ്മാസ്റ്റർ ബാബു ടി ,അനിൽ ഇ , പി ബിജു കുമാർ, പി ടി എ പ്രസിഡണ്ട് സുധീഷ് ടി എസ് തുടങ്ങിയവർ സംസാരിച്ചു. ഭാവഗായകന്റെ ഗാനങ്ങൾ കോർത്തിണക്കി സ്കൂളിലെ ഗായക സംഘം അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക