കാവുംമന്ദം: വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് സമഗ്ര വിവരശേഖരണം ആരംഭിച്ചു. ഡ്രോൺ ഉപയോഗിച്ചുകൊണ്ടുള്ള ആദ്യഘട്ട വിവരശേഖരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുഎൽസിസിയുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. ഇതിലൂടെ പൊതുവിവരങ്ങൾ ശേഖരിക്കുന്നതിനും അനധികൃത നിർമ്മാണങ്ങൾ, നികുതി വെട്ടിപ്പ് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനും പഞ്ചായത്തിൻറെ തനത് വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും. അടുത്തഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും നിയോഗിക്കപ്പെടുന്ന പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയർമാർ നേരിട്ട് എത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കും. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധ പുലിക്കോട്, വി ജി ഷിബു, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്‌വേർഡ്, കെ എൻ ഗോപിനാഥൻ, സെക്രട്ടറി എം ബി സുരേഷ്, യുഎൽ ടി എസ് കോഡിനേറ്റർ അലൻ ക്രിസ്റ്റി തുടങ്ങിയവർ സംബന്ധിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്