പണം ഇതുവഴി പോയി എന്ന് ആലോചിക്കാറുണ്ടോ? ഈ നിസ്സാര കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടം കൊയ്യാം

നിങ്ങള്‍ക്ക് മുൻകാലങ്ങളില്‍ സമ്ബാദ്യത്തിലോ ബജറ്റിംഗിലുമോ പണമുപയോഗിക്കുന്നതിലൊ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍, ഇപ്പോള്‍ വേണമെങ്കിലും പുതിയൊരു തുടക്കം കുറിക്കാനും മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാനും സാധിക്കും.ചെറിയ, സ്ഥിരതയുള്ള മാറ്റങ്ങള്‍, ദീർഘകാല വിജയത്തിലേക്ക് നയിക്കും. പണം കൈകാര്യം ചെയ്യുകയെന്നത് നിങ്ങള്‍ക്ക് ഉള്ളതിന്റെ പരമാവധി പ്രയോജനം നേടുന്നതായിരിക്കണം.

ജീവിതച്ചെലവുകള്‍ ഉയരുന്നതും ഡിജിറ്റല്‍ ഇടപാടുകള്‍ വർദ്ധിക്കുന്നതും സാമ്ബത്തിക രംഗം വേഗത്തില്‍ മാറുന്നതുമായ സാഹചര്യത്തില്‍, നിങ്ങളുടെ സാമ്ബത്തിക കാര്യങ്ങള്‍ നിയന്ത്രണത്തില്‍ എടുക്കേണ്ട ഏറ്റവും നല്ല സമയമാണിത്.നിങ്ങള്‍ കൂടുതല്‍ സേവിങ്ങ്സ്സിനോ ഇൻവെസ്റ്റ് നടത്താനോ, അല്ലെങ്കില്‍ പണം സംബന്ധിച്ച ആശങ്ക കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍, 2025ല്‍ മികച്ച സാമ്ബത്തിക ശീലങ്ങള്‍ നിർമ്മിക്കാൻ ഇതാ ചില മാർഗങ്ങള്‍.

1. വ്യക്തമായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

നിങ്ങള്‍ മാറ്റങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ്, ആദ്യം നിങ്ങള്‍ക്ക് എന്ത് നേടണമെന്നത് വ്യക്തമാക്കണം.നിങ്ങള്‍ എന്തിനുവേണ്ടിയാണ് പരിശ്രമിക്കുന്നത് എന്ന് വ്യക്തമാകുമ്ബോള്‍, അതിന് അനുയോജ്യമായ നല്ല ശീലങ്ങള്‍ വികസിപ്പിക്കാനും അത് പിന്തുടരാനുമുള്ള സാധ്യത കൂടുതലാകും.

നിങ്ങളുടെ ലക്ഷ്യങ്ങളെ കുറച്ച്‌ ഘട്ടങ്ങളായിത്തിരിക്കുക:

ലക്ഷ്യങ്ങള്‍

-മൂന്ന് മാസത്തിനുള്ളില്‍ ₹10,000 സേവ് ചെയ്യുക
-ആറുമാസത്തെ അടിയന്തര നിധി ഉണ്ടാക്കുക
– വിരമിക്കല്‍നായി നിക്ഷേപം ആരംഭിക്കുക
2. നിങ്ങളുടെ ചെലവുകള്‍ നിരീക്ഷിക്കുക

നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്നത് അറിയാതെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്താനാകില്ല. ബജറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ച്‌ നിങ്ങളുടെ ചെലവുകള്‍ നിരീക്ഷിക്കുക. ഇത് അനാവശ്യ ചെലവുകള്‍ കുറയ്ക്കാൻ സഹായിക്കും.നിങ്ങളുടെ ഇടപാടുകള്‍ ആഴ്ചയിലൊരിക്കല്‍ പരിശോധിക്കുക, ബജറ്റിനുള്ളില്‍ തുടരുന്നുണ്ടോ എന്നുറപ്പാക്കുക.

3. ബജറ്റ് തയ്യാറാക്കി അതിന് അനുസൃതമായി പ്രവര്‍ത്തിക്കുക

ബജറ്റിങ് എന്നത് നിങ്ങളുടെ പണം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതും അതിന്റെ പരമാവധി പ്രയോജനം നേടുന്നതുമായിരിക്കണം. 50/30/20 നിയമം പോലെയുള്ള ലളിതമായ ബജറ്റിംഗ് രീതി പിന്തുടരുന്നത് നല്ലതാണ്.

50% – അനിവാര്യ ചെലവുകള്‍ (വാടക, ഭക്ഷണം, വൈദ്യുതി ബില്‍ തുടങ്ങിയവ)

30% – ആഗ്രഹങ്ങള്‍ (ഹോട്ടല്‍ ഭക്ഷണം, ഷോപ്പിങ്, വിനോദം)

20% – സേവിംഗ്സ്, നിക്ഷേപങ്ങള്‍

സേവ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശമ്ബളത്തിന്റെ ഒരു ഭാഗം നേരിട്ട് ഒരു സേവിംഗ് അക്കൗണ്ടിലോ നിക്ഷേപത്തിലോ ഓട്ടോമാറ്റികായിട്ട് പോവുന്ന രീതിയിലാക്കുക.

4. പണത്തെക്കുറിച്ച്‌ പഠിക്കുക

സാമ്ബത്തിക അറിവ് നേടുക ഒരു ജീവിതകാല പഠനയാത്രയാണ്. വ്യക്തിഗത സാമ്ബത്തിക ബ്ളോഗുകള്‍, പോഡ്കാസ്റ്റുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവ പിന്തുടരുക. മോർഗൻ ഹൗസിൻ്റെ “സൈക്കോളജി ഓഫ് മണി , റോബർട്ട് കിയോസക്കിയുടെ “റിച്ച്‌ ഡാഡ് പൂവർ ഡാഡ് “പോലെയുള്ള പുസ്തകങ്ങള്‍ വായിക്കുക.പുതിയ നിക്ഷേപ മാർഗങ്ങളും സാമ്ബത്തിക തന്ത്രങ്ങളും അറിയുന്നതിന് വാർത്തകള്‍ വായിച്ച്‌ അപ്ഡേറ്റ് ആയിരിക്കുക.

5. സ്ഥിരത പുലർത്തുക

ഒരു രാത്രി കൊണ്ട് വൻ മാറ്റങ്ങള്‍ വരുത്തിയതുകൊണ്ട് മികച്ച സാമ്ബത്തിക ശീലങ്ങള്‍ വളർത്താൻ സാധിക്കില്ല. ചെറിയ, സ്ഥിരതയുള്ള ശ്രമങ്ങളാണ് ദീർഘകാലത്തേക്ക് വലിയ ഫലങ്ങള്‍ നല്‍കുന്നത്. അതിനാല്‍, ധൈര്യത്തോടെ മുന്നോട്ട് പോകുക, നിങ്ങളുടെ പുരോഗതി നിരീക്ഷിക്കുക, ഒപ്പം ചെറിയ വിജയങ്ങള്‍ ആഘോഷിക്കുക.2025 നിങ്ങളുടെ സാമ്ബത്തിക നിയന്ത്രണം ഏറ്റെടുക്കാനുള്ള വർഷമാണ്. ഇന്ന് തന്നെ തുടങ്ങൂ, നിങ്ങളുടെ ഭാവിക്കു നന്ദി പറയൂ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.