നിരാശ മാത്രം സമ്മാനിക്കുന്ന കേരള ബഡ്ജറ്റ് 2025

ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്ബൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങള്‍ ഒന്നും തന്നെ സൃഷ്ടിച്ചില്ല. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കെ 2025 ബജറ്റ് ഏറെക്കുറേ പരാജയമായി.

സംസ്ഥാന ബജറ്റില്‍ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും സംഭവിച്ചില്ല. ശമ്ബള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല എന്നത് ദുഖകരം. കേന്ദ്ര ബജറ്റില്‍ കേരളത്തെ കൈയൊഴിഞ്ഞെന്ന് പറയുമ്ബോഴും കേരള സർക്കാരിന് കാര്യമായ പ്രതീക്ഷകളൊന്നും കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കാനായില്ല. അനാവശ്യ കാര്യങ്ങളില്‍ വില വർദ്ധനവും സംഭവിച്ചു. കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു.

സംസ്ഥാനം വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാല്‍ ‍‍‍‍‍കേരളം ഈ ഞെരുക്കത്തിലൂടെ അതിജീവിച്ചിരിക്കുന്നു എന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസനത്തിനും ക്ഷേമത്തിനും നിക്ഷേപ സമാഹരണത്തിനും ഊന്നല്‍ നല്‍കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍ ഈ മേഖലകള്‍ക്ക് ബജറ്റില്‍ ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അതിനൊപ്പം വിഴിഞ്ഞം പദ്ധതിക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്.

കേരളത്തിന്റെ ഉള്ളുലച്ച വയനാട് ദുരന്തത്തിനു കേന്ദ്ര ബജറ്റില്‍ യാതൊരു ധനസഹായവും നല്‍കിയിരുന്നില്ല. എന്നാല്‍ കേരള ബജറ്റില്‍ വയനാടിനെ സർക്കാർ മറന്നിട്ടില്ല. ആദ്യ ഘട്ടത്തില്‍ 750 കോടിയാണ് വയനാട് പുനരധിവാസത്തിനായി വകയിരുത്തിയത്. രണ്ടര മണിക്കൂറായിരുന്നു ബജറ്റ് പ്രഖ്യാപനങ്ങളുടെ ദൈർഘ്യം.

എന്നാല്‍ സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കില്‍ വലിയ തിരിച്ചടിയാണ് സംഭവിച്ചത്. നിലവില്‍ 1600 രൂപയാണ് ക്ഷേമ പെൻഷൻ. സംസ്ഥാനത്ത് 60 ലക്ഷത്തോളം പേർക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 1100 കോടി രൂപയാണെന്നാണ് കണക്ക്.

ക്ഷേമ പെൻഷനുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങളൊന്നുമില്ല. നിലവില്‍ ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഈ കുടിശ്ശിക മൂന്നെണ്ണവും കൃത്യമായി തീർക്കുമെന്നാണ് ബജറ്റില്‍ ധനമന്ത്രി പറഞ്ഞിരിക്കുന്നത്.സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്ബള, പെൻഷൻ പരിഷ്കരണങ്ങളും സംഭവിച്ചിട്ടില്ല. ഇതെല്ലാം കേരളം ഏറെ കാത്തിരുന്ന പ്രഖ്യാപനങ്ങളായിരുന്നു എന്നതാണ് ദുഖകരം.

ശമ്ബള പരിഷ്ക്കരണമില്ലാത്തതിനാല്‍ ജീവനക്കാർ പ്രതിഷേധത്തിലാണ്. പക്ഷേ സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലില്‍ ഇത് എല്ലാവർക്കും ലഭിക്കുമെന്നാണ് മന്ത്രി പറഞ്ഞത്‌. ശമ്ബള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടിയും താമസമില്ലാതെ വിതരണം ചെയ്യുമെന്നും കെ.എൻ ബാലഗോപാല്‍ കൂട്ടിച്ചേ‍ത്തു.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ

വയനാട് മെഡിക്കൽ കോളേജിൽ ചരിത്രനേട്ടം; അതിസങ്കീർണമായ തോൾ ശസ്ത്രക്രിയ വിജയകരം

മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ആദ്യമായി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തോളെല്ലിനേറ്റ പരിക്ക് ഭേദമാക്കി. ഹൃദ്രോഗിയായ കമ്പളക്കാട് സ്വദേശിയായ 63-കാരനിലാണ് ‘ആർത്രോസ്കോപ്പിക് റൊട്ടേറ്റർ കഫ് റിപ്പയർ’ എന്ന അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. സ്വകാര്യ

അവയവദാനത്തിന് ഇനി കോവിഡ് ടെസ്റ്റ് നിർബന്ധമല്ല; ശ്വാസകോശം മാറ്റത്തിന് നിർബന്ധം

ന്യൂഡൽഹി: രോഗലക്ഷണമില്ലാത്തവരുടെ അവയവദാനം നടത്തുമ്പോൾ ഇനിമുതൽ കോവിഡ് ടെസ്റ്റ് നിർബന്ധമല്ല. മരിച്ചവരിൽ നിന്നോ മരണാസന്നരിൽ നിന്നോ അവയവം സ്വീകരിക്കുമ്പോഴും നിലവിലുണ്ടായിരുന്ന കോവിഡ് ടെസ്റ്റ് ഇനി നിർബന്ധമാകില്ലെന്ന് നാഷണൽ ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ് പ്ലാന്റ്

നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്! ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 48 നിരോധിച്ച കറൻസികൾ കണ്ടെത്തി. ഒക്ടോബർ മാസത്തിലെ ഭണ്ഡാര വരവ് കണക്കെടുത്തപ്പോഴാണിത്. ആയിരത്തിന്റെ നിരോധിച്ച എട്ട് നോട്ടുകളും അഞ്ഞൂറിന്റെ നിരോധിച്ച 40 നോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 28000

ധ്യാനപ്രസംഗകരായ ദമ്പതിമാർക്കിടയിൽ വില്ലൻ ആയത് സാമ്പത്തിക തർക്കങ്ങളും പ്രൊഫഷണൽ ഈഗോയും; ജിജി മാരിയോ പ്രശ്നങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്

ധ്യാന പ്രസംഗകരായ ദമ്ബതികള്‍ക്കിടയില്‍ പ്രശ്നമായത് സാമ്ബത്തിക തർക്കവും ഈഗോയും. കഴിഞ്ഞ ഒരു വർഷമായി സംഘടനയിലെ പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അകല്‍ച്ചയിലായിരുന്നു ഇരുവരും. മാരിയോയും ജിജിയും ഒരുമിച്ച്‌ ഫിലോകാലിയ ഫൗണ്ടേഷൻ 2021ലാണ് പ്രവർത്തനം തുടങ്ങിയത്.

“നല്ല കുടുംബജീവിതം” നയിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉപദേശം നൽകി ശ്രദ്ധേയരായ ദമ്പതികൾ തമ്മിൽ തല്ല്; ഭർത്താവ് തല തല്ലി പൊട്ടിച്ചെന്ന് ചാലക്കുടി പോലീസിൽ പരാതി നൽകി ഭാര്യ: മാരിയോ ജോസഫ്, ജിജി മാരിയോ കുടുംബ പ്രശ്നം ചൂടുള്ള വാർത്തയാകുന്നത് ഇങ്ങനെ…

കുടുംബ ബന്ധങ്ങള്‍ ശക്‌തിപ്പെടുത്തുന്നതിനായി ഉപദേശങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ ദമ്ബതികള്‍ തമ്മില്‍ അടി. ദേഹോപദ്രവം ഏല്‍പിച്ചെന്നാരോപിച്ച്‌ ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ്‌. ചാലക്കുടി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന ജീവകാരുണ്യ പ്രസ്‌ഥാനത്തിന്റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.