കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും വീണ് പതിനെട്ടുകാരി മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ യുവതിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണം

കൊച്ചിയിലെ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്ബ് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്ത്. ബന്ധുവായ പെണ്‍കുട്ടിക്കെതിരെയാണ് പിതാവ് റോയി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്‌ലാറ്റിലെ ഐറിന്‍ റോയിയുടെ മരണത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുവിനെതിരെ കുടുംബം രംഗത്ത് എത്തിയയത്.

തര്‍ക്കത്തിനിടെ ബന്ധുവായ യുവതി മുകളില്‍ നിന്നും തള്ളിയിട്ടു കൊന്നതായാണ് സംശയം. സംഭവത്തില്‍ പൊലീസ് പുനരന്വേഷണം തുടങ്ങി. 2021 ഓഗസ്റ്റിലാണ് ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ ഐറിന്‍ റോയി ഫ്‌ലാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. 18 വയസ്സുകാരിയായ ഐറിന്‍ ഫ്‌ലാറ്റില്‍ നിന്ന് നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ഐറിന്റെ മരണത്തില്‍ ബന്ധുവായ യുവതിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.

ഫ്‌ലാറ്റിന്റെ പത്താം നിലയിലെ ടെറസില്‍ സഹോദരനൊപ്പം നടക്കുന്നതിനിടെ കാല്‍ വഴുതി വീണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് റോയ്. ഐറിന്റെ മരണ ശേഷം ആരോപണവിധേയയായ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും ഉയര്‍ന്ന ശമ്ബളമുള്ള ജോലിയുണ്ടായിരുന്നിട്ടും ഇവർ വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും റോയ് ആരോപിക്കുന്നു.

കൊച്ചി കമ്മീഷണര്‍ക്കാണ് റോയ് പരാതി നല്‍കിയത്. പുനരന്വേഷണം തുടങ്ങിയ കൊച്ചി പൊലീസ് വിദേശത്തുള്ള ആരോപണ വിധേയയായ യുവതിയുടെ മൊഴിയെടുത്തു. വിദേശത്ത് നിന്നും പെണ്‍കുട്ടിയെ ഇതുവരെ വിളിച്ചു വരുത്തിയിട്ടില്ല. റോയി ഉന്നയിച്ച എല്ലാം ആരോപണങ്ങളും വിശദമായി അന്വേഷിച്ച്‌ ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടർ പിടിച്ചെടുത്തു.

വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്–കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലാണ്

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജൻ; ‘താമസം തുടങ്ങിയശേഷം പ്രശ്നം വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും’

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിര്‍മിക്കുന്ന വയനാട് ടൗണ്‍ഷിപ്പിലെ വിള്ളൽ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് റവന്യു മന്ത്രി കെ രാജൻ. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് മന്ത്രി വീട് സന്ദര്‍ശിച്ചത്. വീട്ടിൽ വിള്ളൽ കണ്ടെത്തിയ

ടെൻഡർ ക്ഷണിച്ചു.

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.