ചതുപ്പ് ഭാഗത്ത് കൂടി കടന്ന് പോവുന്ന തൂക്ക് ഫെൻസിങ്ങിൽ നിന്നും ഷോക്ക് ഏറ്റതായിട്ടാണ് കരുതുന്നത്. ആനയുടെ അന്തരികാവയവങ്ങളുടെ വിദഗ്‌ധ പരിശോധനക്ക് ശേഷമേ മരണകാരണം അറിയാൻ കഴിയുള്ളൂവെന്ന് വനം വകുപ്പ് അധികൃതർ. പാമ്പ്ര എസ്റ്റേറ്റിന് സമീപം വനം വകുപ്പ് സ്ഥാപിച്ച തൂക്ക് ഫെൻസിങിൽ നിന്നുമാണ് ഷോക്ക് ഏറ്റത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ