എടവക ഗ്രാമപഞ്ചായത്തിലെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍, നടപ്പാതകള്‍ എന്നിവ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ആക്ഷേപങ്ങള്‍ ലഭിക്കാത്ത പക്ഷം ഭരണസമിതി തീരുമാന പ്രകാരമുള്ള ആസ്തികള്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും സെക്രട്ടറി അറിയിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ