92 വയസ്സ് എത്തിയിട്ടും പണിയെടുത്തു തളരാതെ കത്രീന

തൃശൂർ: 92 തിരിച്ചിട്ടാൽ 29. ആ പ്രായത്തിൽ കാലം കത്രീനയുടെ കയ്യിലേക്കു വച്ചു നീട്ടിയതാണ് കെട്ടിനിർമാണക്കരാർ. പ്രായം 92ലെത്തിച്ചിട്ടും ആ കരാർ കത്രീന തെറ്റിച്ചിട്ടില്ല. ഇന്നലെ ഈ പടമെടുക്കുമ്പോഴും കത്രീന കല്ലിനെയും സിമന്റിനേയും ആക്രമിച്ചു കീഴ്പ്പെടുത്തുകയാണ്.

കളിക്കല്ലേ കോവിഡേ…
ഒടുവിൽ കത്രീനയുടെ വീട്ടിലും കോവിഡ് വന്നു. മക്കളും മരുമക്കളും പേരക്കുട്ടിയുമടക്കം 5 പേരെ കീഴ്പ്പെടുത്തി. അവരെ ശുശ്രൂഷിച്ച ശേഷം എട്ടാംദിവസം കത്രീനാമ്മ ജോലിക്കുപോയിത്തുടങ്ങി. കത്രീനയെ തൊടാനോ..? കത്രീന ദിവസവും തല്ലിയുടയ്ക്കുന്ന കല്ലിന്റെ അവസ്ഥയായി കോവിഡിന്.
‘വാർത്തെടുത്ത’ ജീവിതം
ചേറൂരാണ് ജനിച്ചതും വളർന്നതും. 24–ാം വയസിൽ കാട്ടൂക്കാരൻ ബേബിയുടെ ജീവിതസഖിയായി. എങ്ങനെ പണിപഠിച്ചെന്നു ചോദിച്ചാൽ, ‘ഉണ്ണാനും ഉടുക്കാനും പാകമില്ലാത്ത കാലത്തങ്ങോട്ട് ഇറങ്ങി’ റോഡരികിലെ കല്ലുകൾ പെറുക്കി ഉടച്ച്, തൂക്കത്തിനു വിറ്റ്, കഞ്ഞിവച്ച കാലമുണ്ട്. മാധവൻ മേസ്തിരിയാണ് കെട്ടിടം പണിക്ക് എടുത്തത്. കോൺക്രീറ്റിൽ കണ്ണീരുപ്പു കലർന്ന കാലമായിരുന്നു അത്. 7 രൂപയാണ് ആദ്യ കൂലി.

പണിപഠിച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ സ്വന്തമായി കോൺക്രീറ്റിങ് കരാറും ഏറ്റെടുത്തു തുടങ്ങി. ആദ്യമൊക്കെ 40 പണിക്കാരുണ്ട് . അക്വാറ്റിക്സ് സ്വിമ്മിങ് പൂൾ മുതൽ പാറമേക്കാവ് ദേവസ്വം കെട്ടിടം, അമല ആശുപത്രി, തൃശൂർ സഹകരണ ആശുപത്രി, രാഗം തിയറ്റർ, സിറ്റി സെന്റർ, പൂങ്കുന്നം മേൽപാലം, ചാലക്കുടി പാലം, ഗുരുവായൂർ രുഗ്മിണി മണ്ഡപം തുടങ്ങി നാട്ടിലെ പേരും പെരുമയുമുള്ള ഒട്ടേറെ നിർമാണങ്ങളിൽ കത്രീനയുടെ തഴമ്പൊപ്പുണ്ട്. കോഴിക്കോട്ടും വയനാട്ടും മലപ്പുറത്തും നിർമിച്ച കെട്ടിടങ്ങൾ വേറെ.

4 മണിക്ക് എണീക്കും. ഓട്ടോയിൽ നഗരത്തിലെത്തിയാൽ ചുരുങ്ങിയത് 3 ബ്രൂ കാപ്പി. സമയത്തിന് ‘ലേശം’ ഭക്ഷണം. അതാണ് ആരോഗ്യത്തിന്റെ ലക്ഷണം. ഗോതമ്പ് ദോശയാണെങ്കിൽ പെരുത്ത് ഇഷ്ടം. വറുത്ത കോഴിയാണെങ്കിൽ ഒറ്റയിരിപ്പിന് ഒരു കിലോയും അകത്താക്കും! കണ്ണുമിഴിക്കണ്ട മോനേ, ദാ ഒന്നും കൊഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ് പല്ലുകാട്ടി ചിരിക്കും. വായിക്കാൻ ഇപ്പോഴും കണ്ണട വേണ്ട. നല്ല വെളുത്ത നിറമായിരുന്നതിനാൽ ‘വെള്ളക്കത്രൂ’ എന്നായിരുന്നു ഓമനപ്പേര്. ഇപ്പോൾ വെയിലുകൊണ്ട് നിറം കുറഞ്ഞെങ്കിലും കരുത്തേറി.

5 പവൻ സമ്മാനം
അക്വാറ്റിക്സിലെ നീന്തൽക്കുളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി കെ.കരുണാകരനിൽ നിന്ന് 5 പവനും 5000 രൂപയും സമ്മാനം കിട്ടി. മകൻ വർക്കിയും മകൾ ഫിലോമിനയും പേരക്കുട്ടി സഞ്ജുവും അടക്കം 16പേരോളം കത്രീനയുടെ സംഘത്തിലുണ്ട്. ഇനി എന്താ ആഗ്രഹമെന്നു ചോദിച്ചാൽ, നർമം കലർന്ന മറുപടി: ‘പണിതീരും വരെ’ പണിയെടുക്കണം.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.