കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാൻ (65) ആണ് മരിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിവിധ അസുഖത്തെ തുടർന്ന് രണ്ട് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.