എന്‍ ഊരു ഗോത്ര പൈതൃക ഗ്രാമത്തിലെ ഷോപ്പുകളുടെയും കഫെറ്റീരിയകളുടെയും ദര്‍ഘാസ് തുറക്കല്‍ ഡിസംബര്‍ 18 ന് രാവിലെ 10.30 ന് മാനന്തവാടി സബ് കളക്ടറുടെ ഓഫീസില്‍ നടക്കും. ഒന്നില്‍ കൂടുതല്‍ അപേക്ഷകരുള്ള ഷോപ്പ് മുറികള്‍, കഫെറ്റീരിയകള്‍ എന്നിവയ്ക്ക് ലേലം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റി വെച്ചതായിരുന്നു ദര്‍ഘാസ് തുറക്കല്‍.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ