ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ ഇന്ന് (തിങ്കളാഴ്ച) തുടങ്ങി . ദിവസവും രാവിലെ 9:30 മുതല്‍ 11:45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. 26-ന് അവസാനിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷ ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകീട്ട് നാലേകാല്‍ വരെയാണ്. ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയും 26-ന് അവസാനിക്കും.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്