സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,600 രൂപ കുറഞ്ഞ്
39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില.
സ്വർണവിലയിൽ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വർണവില പവന് 2,800 രൂപ കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാലത്തിലേയ്ക്ക് താഴ്ന്നു.
വിലകുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില കുറയാൻ കാരണമായത്.