ഹൃദയാഘാതം എങ്ങനെ തടയാം…?

ഇന്ത്യയില്‍ ഹൃദയാഘാതം വർധിച്ചുവരികയാണ്. പ്രായമായവരെ മാത്രമല്ല, യുവാക്കളെയും കൂടുതലായി ബാധിക്കുന്നു. ഹൃദയാഘാതം തടയാൻ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയിലെ മാറ്റങ്ങളും ഹൃദയാഘാതം തടയാൻ സഹായിക്കും. ഹൃദയാഘാതം തടയാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങള്‍ ഇവയാണ്.

1) പ്രോസസ്ഡും ജങ്ക് ഫുഡുകളും ഒഴിവാക്കുക

അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, പ്രിസർവേറ്റീവുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ജങ്ക് ഫുഡുകള്‍, ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകങ്ങളായ വീക്കം, ഉയർന്ന കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിനു പകരം, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന അവശ്യ പോഷകങ്ങള്‍ നല്‍കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

2) മതിയായ ഉറക്കം

ശരീര ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഉറക്കം. ഹൃദയാരോഗ്യം നിലനിർത്തുന്നതില്‍ ഉറക്കത്തിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദ്രോഗ സാധ്യതയ്ക്കും കാരണമാകും. ഓരോ രാത്രിയും ഏഴ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കും.

3) സമ്മർദ്ദവും വികാരങ്ങളും നിയന്ത്രിക്കുക

സമ്മർദം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും രക്തസമ്മർദം വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും ചെയ്യും. യോഗ, ധ്യാനം, മൈൻഡ്ഫുള്‍നെസ്സ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സമ്മർദ്ദം നിയന്ത്രിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും. ശാരീരിക പ്രവർത്തനങ്ങളിലൂടെയോ ഹോബികളില്‍ ഏർപ്പെടുന്നതിലൂടെയോ വികാരങ്ങളെ നേരിടാൻ ആരോഗ്യകരമായ വഴികള്‍ കണ്ടെത്തേണ്ടതും പ്രധാനമാണ്.

4) വിറ്റാമിൻ ബി 12-ന്റെ അളവ് നിരീക്ഷിക്കുക

ഹൃദയാഘാതം തടയുന്നതിനുള്ള മറ്റൊരു ഘടകം വിറ്റാമിൻ ബി 12-ന്റെ അളവ് ഒപ്റ്റിമല്‍ ആയി നിലനിർത്തുക എന്നതാണ്. വിറ്റാമിൻ ബി 12-ന്റെ കുറഞ്ഞ അളവ് ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിനെ വർധിപ്പിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.