ഓട്ടോറിക്ഷകളില്‍ മാർച്ച് ഒന്ന് മുതല്‍ നിരക്ക് മീറ്റർ നിർബന്ധമാക്കിയെങ്കിലും റോഡിലിറങ്ങി പരിശോധിക്കേണ്ടെന്ന് മോട്ടോർവാഹന വകുപ്പ്. ഓട്ടോറിക്ഷകള്‍ ഫിറ്റ്നസ് ടെസ്റ്റിനെത്തുമ്പോള്‍മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. എന്നാല്‍ ചില ജില്ലകളില്‍ മോട്ടോർവാഹന വകുപ്പ് മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോകള്‍ക്കെതിരെ നടപടിയെടുത്തു തുടങ്ങി. ഓട്ടോറിക്ഷകളില്‍ നിരക്ക് മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നതായും ഇത് ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് മീറ്റർ ഘടിപ്പിക്കാത്തതും പ്രവർത്തിക്കാത്തതുമായ ഓട്ടോകളില്‍ യാത്ര സൗജന്യമെന്ന സ്റ്റിക്കർ പതിക്കണമെന്ന നിർദ്ദേശം നല്‍കിയത്. മാർച്ച് ഒന്ന് മുതല്‍ സി.എഫ് ടെസ്റ്റ് സമയത്ത് ഇത് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതിനെതിരേ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വിവിധ യൂണിയനുകള്‍ എതിർപ്പുമായി രംഗത്തുണ്ട്. സംഘടനകള്‍ അവരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും മോട്ടോർവാഹന വകുപ്പിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. സർക്കാർ തലത്തില്‍ യോഗമുണ്ടാകുമെന്നും അതിനുശേഷം അനുഭാവമായ തീരുമാനമുണ്ടാകുമെന്നുമാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുവരെ നടപടി കടുപ്പിക്കില്ലെന്നാണ് അറിയുന്നത്. മീറ്റർ പ്രവർത്തിപ്പിക്കുന്നതു സംബന്ധിച്ച് സർക്കുലർ ഉണ്ടെങ്കിലും പരിശോധിച്ച് നടപടിയെടുക്കുന്നതിനെക്കുറിച്ച് മോട്ടോർവാഹന വകുപ്പിനും കുടുതല്‍ നിർദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അതിനാലാണ് കർശന നടപടികളിലേക്ക് കടക്കാത്തതെന്നാണ് അറിയുന്നത്.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും